'വിമാനത്തിൽ കയറിയപ്പോൾ ആ കുടിയേറ്റക്കാരൻ സ്വയം കീറിമുറിച്ച് ഭക്ഷിക്കാൻ തുടങ്ങി, അയാൾ നരഭോജി'; ക്രിസ്റ്റി നോം

അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരിലൊരാളെ നാടുകടത്താനുള്ള ശ്രമത്തിനിടെ അയാൾ സ്വന്തം ശരീരം തന്നെ കടിച്ചുമുറിച്ച് ഭക്ഷിക്കാൻ തുടങ്ങിയെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം. കുടിയേറ്റക്കാരൻ സ്വന്തം ശരീരം ഭക്ഷിക്കുന്ന ഒരു ‘നരഭോജി’ ആയിരുന്നെന്നും ക്രിസ്റ്റി കൂട്ടിച്ചേർത്തു. യുഎസ് മാർഷൽ ആണ് തന്നോട് ഇക്കാര്യം വ്യക്തമാക്കിയതെന്നും ക്രിസ്റ്റി പറഞ്ഞു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസിനും ഒപ്പം ഫ്ളോറിഡയിലെ ‘അലിഗേറ്റർ അൽകാട്രാസ്’ തടങ്കൽ കേന്ദ്രം സന്ദർശിച്ചപ്പോൾ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റിൽ (ഐസിഇ) പ്രവർത്തിക്കുന്ന മാർഷലുകളാണ് അസ്വസ്ഥതയുണ്ടാക്കുന്ന ഈ സംഭവത്തെക്കുറിച്ച് പറഞ്ഞതെന്ന് ക്രിസ്റ്റി നോം പറഞ്ഞു. വിമാനത്തിൽ കയറ്റിയപ്പോഴാണ് ഇയാൾ സ്വന്തം ശരീരം കടിച്ചു മുറിച്ചത്. മാർഷലുകൾ അപ്പോൾ തന്നെ ഇയാളെ പുറത്തിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ക്രിസ്റ്റി മാധ്യമങ്ങളോട് പറഞ്ഞു.

‘കഴിഞ്ഞ ദിവസം, ഐസിഇയുമായി സഹകരിക്കുന്ന ചില മാർഷലുകളുമായി ഞാൻ സംസാരിക്കുകയായിരുന്നു. അവർ ഒരു നരഭോജിയെ തടഞ്ഞുവെച്ച് വിമാനത്തിൽ കയറ്റിവിട്ടു. അവർ അയാളെ സീറ്റിലിരുത്തിയപ്പോൾ അയാൾ സ്വയം ഭക്ഷിക്കാൻ തുടങ്ങി. അവർക്ക് അയാളെ പുറത്തിറക്കി വൈദ്യസഹായം നൽകേണ്ടിവന്നു,’ നോം പറഞ്ഞു. കഴിഞ്ഞ ആഴ്‌ച ഫോക്‌സ് ന്യൂസ് അവതാരക ജെസ്സി വാട്ടേഴ്‌സുമായുള്ള അഭിമുഖത്തിനിടെയാണ് നോം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സാധാരണ കാര്യം പോലെയാണ് യുഎസ് മാർഷൽ ഇത് തന്നോട് പറഞ്ഞത്’; ക്രിസ്റ്റി നോം പറഞ്ഞു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം