വീഡിയോ: സംഗീതോപകരണം കത്തിച്ച്‌ താലിബാൻ, കരച്ചിലടക്കാനാവാതെ സംഗീതജ്ഞൻ

അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിൽ ഒരു സംഗീതജ്ഞന്റെ മുന്നിലിട്ട് അദ്ദേഹത്തിന്റെ സംഗീതോപകരണം കത്തിച്ച്‌ താലിബാൻ. ഒരു അഫ്ഗാൻ പത്രപ്രവർത്തകൻ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉപകരണം കത്തിച്ചതിനെ തുടർന്ന് സംഗീതജ്ഞൻ കരയുന്നത് കാണാം.

അഫ്ഗാനിസ്ഥാനിലെ മുതിർന്ന പത്രപ്രവർത്തകനായ അബ്ദുൾഹഖ് ഒമേരി പോസ്റ്റ് ചെയ്ത ഒരു വൈറൽ വീഡിയോയിൽ തോക്കുധാരിയായതാലിബാൻ ഭീകരൻ സംഗീതജ്ഞനെ നോക്കി ചിരിക്കുന്നതായും മറ്റൊരാൾ സംഗീതജ്ഞന്റെ “ദയനീയമായ അവസ്ഥ”യുടെ വീഡിയോ പകർത്തുന്നതായും കാണാം.

“കരയുന്ന പ്രാദേശിക സംഗീതജ്ഞന്റെ മുന്നിലിട്ട് താലിബാൻ അദ്ദേഹത്തിന്റെ സംഗീതോപകരണം കത്തിച്ചു. അഫ്ഗാനിസ്ഥാനിലെ സസായിഅറുബ് ജില്ലയിലെ പക്തിയ പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്,” അബ്ദുൾഹഖ് ഒമേരി ഒരു ട്വീറ്റിൽ പറഞ്ഞു.

നേരത്തെ താലിബാൻ വാഹനങ്ങളിൽ സംഗീതം നിരോധിച്ചിരുന്നു. ഇതിനുപുറമെ, വിവാഹങ്ങളിൽ തത്സമയ സംഗീതം നിരോധിക്കുകയും പുരുഷന്മാരോടും സ്ത്രീകളോടും വ്യത്യസ്ത ഹാളുകളിൽ ആഘോഷിക്കാനും താലിബാൻ ഒക്ടോബറിൽ ഉത്തരവിട്ടിരുന്നു.

അടിച്ചമർത്തലുകൾക്കിടയിൽ, അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ തുണിക്കടകളിലെ “മാനെക്വിനുകളുടെ” തലവെട്ടാൻ താലിബാൻ ഉത്തരവിട്ടതായി അഫ്ഗാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് സ്പുട്നിക് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുണിക്കടകളിൽ ഉപയോഗിക്കുന്ന ‘മാനെക്വിനുകൾ’ ശരീഅത്ത് നിയമത്തിന്റെ ലംഘനമാണെന്നാണ് താലിബാന്റെ വാദം.

കാബൂളിലെ തെരുവുകളിൽ ഇത്തരം സംഭവങ്ങളുടെ സൂചനകൾ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സ്ത്രീകളെ ടെലിവിഷൻ പരിപാടികളിൽ കാണിക്കുന്നത് നിർത്താൻ അഫ്ഗാനിസ്ഥാനിലെ ചാനലുകളോട് ആവശ്യപ്പെട്ട് താലിബാൻ സർക്കാർ “മത മാർഗ്ഗനിർദ്ദേശങ്ങൾ” പുറപ്പെടുവിച്ചിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്