ട്രൂമാന്റെ കണ്ടകശനി തുടരുന്നു; ഡക്കിലേക്ക് പറന്നിറങ്ങുന്നതിനിടെ സൂപ്പര്‍ ഹോര്‍ണറ്റ് പോര്‍ വിമാനം ചെങ്കടലില്‍ പതിച്ചു; നാവികസേനയുടെ മുങ്ങിക്കപ്പലുകള്‍ തിരച്ചില്‍ തുടങ്ങി

വിമാനവാഹിനി കപ്പലിലേക്ക് പറന്നിറങ്ങുന്നതിനിടെ പോര്‍വിമാനം ചെങ്കടലില്‍ പതിച്ചു. നഷ്ടപ്പെട്ട ജെറ്റ് വീണ്ടെടുക്കാന്‍ നാവികസേനയുടെ മുങ്ങിക്കപ്പലുകള്‍ തിരച്ചില്‍ ആരംഭിച്ചു.
അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ ഹാരി എസ് ട്രൂമാനിലേക്ക് പറന്നിറങ്ങുന്നതിനിടെയാണ് പോര്‍വിമാനം തെന്നി കടലിലേക്ക് വീണത്.

ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന എഫ്-എ18ഇ സൂപ്പര്‍ ഹോര്‍ണറ്റ് വിമാനത്തിനാണ് അപകടത്തില്‍പ്പെട്ടത്. 592 കോടി രൂപ വിലവരുന്നതാണ് വിമാനം. ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന എഫ്-എ18ഇ സൂപ്പര്‍ ഹോര്‍ണറ്റ് വിമാനത്തില്‍ പൈലറ്റിന് മാത്രമാണ് സീറ്റുള്ളത്. 1092 അടി നീളവും 257 അടി വീതിയുമുള്ള യുഎസ് ഹാരി എസ് ട്രൂമാന്‍ 90 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണ്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ
കപ്പലിന്റെ ഉപരിതലത്തില്‍നിന്ന് തെന്നിനീങ്ങുകയായിരുന്നു.

വിമാനം കടലില്‍ മുങ്ങിപ്പോയെന്ന് യുഎസ് നാവികസേന അറിയിച്ചു. അതിനകം പുറത്തുചാടിയ പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പൈലറ്റ് സീറ്റില്‍ ഇരിക്കുമ്പോഴാണ് സംഭവം എന്നാണ് വ്യക്തമാവുന്നത്. കപ്പലിന്റെ ഹാംഗര്‍ ബേയ്ക്കുള്ളിലേക്ക് നീക്കുന്നതിനിടെ ടോവിംഗ് ക്രൂവിന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം. 28 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലാണ് ട്രൂ മാന്‍.

യെമനിലെ ഹൂതികളെ നേരിടാനാണ് ഈ വിമാനവാഹിനി കപ്പലില്‍ ചെങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ളത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് നാവികസേന വക്താവ് വ്യക്തമാക്കി.

ട്രൂമാന്‍ കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ വിന്യസിക്കപ്പെട്ടിരുന്ന കപ്പലാണ്. അപകടം നടക്കുമ്പോള്‍നടക്കുമ്പോള്‍ അവര്‍ ചെങ്കടലിലായിരുന്നു.

ഹൂത്തികളുടെ ആക്രമണങ്ങളെ ചെറുക്കാനാണ് ട്രൂമാന്‍ ചെങ്കടലില്‍ നിലയുറപ്പിച്ചിരുന്നത്. ഫെബ്രുവരിയില്‍ ഈജിപ്തിനടുത്ത് ഒരു വ്യാപാര കപ്പലുമായി ട്രൂമാന്‍ കൂട്ടിയിടിച്ചിരുന്നു. ട്രൂമാനില്‍ നിന്നുള്ള മറ്റൊരു എഫ്/എ-18 കപ്പലും ഡിസംബറില്‍ ചെങ്കടലില്‍ യുഎസ്എസ് ഗെറ്റിസ്ബര്‍ഗ് എന്ന ക്രൂയിസര്‍ ‘തെറ്റായി വെടിവച്ചു’ വീഴ്ത്തിയിരുന്നു.അന്നു രണ്ട് പൈലറ്റുമാരും സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ