ചൈനീസ് വിദ്യാർത്ഥികൾ അമേരിക്കയിൽ ബൗദ്ധീക മോഷണവും ചാരവൃത്തിയും നടത്തുന്നതായി യുഎസ് നിയമനിർമ്മാതാക്കളുടെ ആരോപണം

സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതം (സ്റ്റെം) പ്രോഗ്രാമുകളിൽ ചേർന്നിട്ടുള്ള ചൈനീസ് വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ആറ് സർവകലാശാലകളോട് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടതിനെത്തുടർന്ന് ചൈനീസ് സർക്കാർ യുഎസിലെ തങ്ങളുടെ വിദ്യാർത്ഥികൾക്ക് സംരക്ഷണം ആവശ്യപ്പെട്ടു.

നിർണായക ഗവേഷണത്തിലേക്കും നൂതന സാങ്കേതികവിദ്യയിലേക്കും നിയമവിരുദ്ധമായി പ്രവേശനം നേടുന്നതിനായി ബീജിംഗ് തങ്ങളുടെ വിദ്യാർത്ഥികളെ മികച്ച ഗവേഷണ പരിപാടികളിൽ ഉൾപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചുള്ള യുഎസ് ഹൗസ് സെലക്ട് കമ്മിറ്റി ചെയർമാനായ കാർണഗീ, മെലോൺ സർവകലാശാല, പർഡ്യൂ സർവകലാശാല, സ്റ്റാൻഫോർഡ് സർവകലാശാല, ഇല്ലിനോയി സർവകലാശാല, മേരിലാൻഡ് സർവകലാശാല, സതേൺ കാലിഫോർണിയ സർവകലാശാല എന്നിവയ്ക്ക് വ്യാഴാഴ്ച കത്തുകൾ അയച്ചു.

“അക്കാദമിക് സ്ഥാപനങ്ങൾ ഹ്രസ്വകാല സാമ്പത്തിക നേട്ടങ്ങൾക്കായി പരിശ്രമിക്കുന്നത് ദീർഘകാല ആഗോള സാങ്കേതിക നേതൃത്വത്തെയും ദേശീയ സുരക്ഷയെയും അപകടത്തിലാക്കുന്ന അപകടകരമായ ഒരു വഴിത്തിരിവിലാണ്” അമേരിക്കയെന്ന് കമ്മിറ്റി ചെയർമാൻ ജോൺ മൂലേനാർ തന്റെ കത്തിൽ പറഞ്ഞു. ചാരവൃത്തിക്കും ബൗദ്ധിക സ്വത്തവകാശ മോഷണത്തിനും കാമ്പസുകൾ “സോഫ്റ്റ് ടാർഗെറ്റുകളാണ്” എന്ന് ഇന്റലിജൻസ് സമൂഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും രാജ്യത്തെ വിദ്യാർത്ഥി വിസ സംവിധാനം “ബീജിംഗിന് ട്രോജൻ കുതിര”യാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ചൈനയുടെ സാങ്കേതിക, സൈനിക പുരോഗതിയുടെ ഇൻകുബേറ്ററുകളായി യുഎസ് സർവകലാശാലകൾ അബദ്ധവശാൽ പ്രവർത്തിക്കുന്നു.” എന്നും കത്തിൽ പറയുന്നു.

Latest Stories

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം