മോസ്കോയ്ക്ക് മീതെ ഡ്രോണുകൾ വർഷിച്ച് യുക്രൈൻ; നാല് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടി റഷ്യ

റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് മീതെ ഡ്രോണുകൾ വർഷിച്ച് യുക്രൈൻ. തിങ്കളാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ മോസ്കോയിലെ നാല് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. റഷ്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഡസൻ കണക്കിന് ഡ്രോൺ തകർത്തതിന് പിന്നാലെയാണ് വിമാനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളങ്ങൾ അടച്ചത്.

59 ഡ്രോണുകൾ വെടിവെച്ചിട്ടതായി മോസ്കോ മേയർ സെർജി സോബിയാനിൻ ടെലഗ്രാമിലൂടെ അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുറൽ മേഖലയിലെ വിമാനത്താവളങ്ങളും റഷ്യ താൽക്കാലികമായി അടച്ചിരുന്നു. ഞായറാഴ്ച രാത്രി റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയയ്ക്ക് നേരെ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടുകയും 28 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റഷ്യൻ സേനയ്ക്ക് ഇന്ധനം വിതരണം ചെയ്തിരുന്ന ഓയിൽ ഡിപ്പോയ്ക്കും ഇന്ധന സംവിധാനങ്ങൾക്കും നേരെയായിരുന്നു യുക്രൈന്റെ ഡ്രോൺ ആക്രമണം. യുക്രൈൻ അതിർത്തിയിൽനിന്ന് ഏകദേശം 2000 കിലോമീറ്റർ അപ്പുറമുള്ള റഷ്യയിലെ യുറൽ മേഖലയിലുള്ള ത്യുമെനിൽ സ്ഥിതിചെയ്യുന്ന എണ്ണ റിഫൈനറിക്ക് നേരെയും യുക്രൈൻ ആക്രമണം ഉണ്ടായി. റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള എണ്ണ സംസ്കരണ പ്ലാൻ്റുകളിൽ ഒന്നിനുനേരെയാണ് ആക്രമണം ഉണ്ടായത്.

Latest Stories

ഭൂമിയില്ലാത്ത പെണ്ണുങ്ങൾ: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സ്വത്തില്ലായ്മയുടെ ചരിത്രം

'ചാനലുതോറും കയറി ഇരുന്ന് വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല'; ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന

'നിപ്പ വന്നത്, എരണം കെട്ടവർ ഭരിക്കുന്നത് കൊണ്ടെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഭാഷ'; ആരോഗ്യരംഗം പരാജയമെന്ന് പിണറായി വിജയൻ

കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അങ്കണവാടിയില്‍ സ്ഥിരമായെത്തുന്ന 20 കാരനെതിരെ കേസെടുത്ത് പൊലീസ്

'എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ് വകുപ്പ് ഭരിക്കുന്നത്, പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ല'; വ്യക്തിപരമായി അധിക്ഷേപിക്കാനില്ലെന്ന് റിയാസ്

പകർച്ചവ്യാധി പ്രതിരോധം പാളിയത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; മുഹമ്മദ് റിയാസിന് പാളിച്ച പറ്റിയെന്ന് ആരോഗ്യ മന്ത്രി, എല്ലാ കാര്യത്തിലും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് മറുപടി

'അമ്മ'യെ രമേഷ് പിഷാരടി നയിക്കും; പൊട്ടിത്തെറിക്ക് പിന്നാലെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു, ഗണേഷ് കുമാറും ഷാജോണും കൃഷ്‌ണപ്രഭയും കമ്മിറ്റിയിൽ

'സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല, സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കും'; മുഖ്യമന്ത്രി

'ഈ നടിമാർ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നതെങ്കിൽ എന്റെ ശവം കാണാൻ പോലും ആരും വരരുത്, എനിക്ക് 'അമ്മ'യുടെ പെൻഷനും ഇൻഷുറൻസും റീത്തും അനുശോചനവും വേണ്ട'; സംഘടനയുടെ അംഗത്വത്തിൽ നിന്നും രാജിവച്ച് നടി ലക്ഷ്‌മിപ്രിയ

'അമ്മ'യിലെ കൂട്ടരാജി; പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം മാത്രമെന്ന് ജഗതീഷ്, ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി സംഘടനക്ക് നാണക്കേടുണ്ടാക്കിയെന്ന് വിമർശനം