മാർക്ക് കാർണിയുടെ കനേഡിയൻ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകൾ

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ ഇടംനേടി ഇന്ത്യൻ വംശജരായ രണ്ട് വനിതകൾ. അനിത ആനന്ദ്, കമൽ ഖേര എന്നിവരാണ് കാർണിയുടെ മന്ത്രിസഭയിൽ മന്ത്രിമാരായത്. ഇന്നൊവേഷൻ, ശാസ്ത്രം, വ്യവസായം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് 58 കാരിയായ അനിത ആനന്ദ്. 36കാരിയായ കമൽ ഖേര ആരോഗ്യവകുപ്പ് മന്ത്രിയാണ്.

മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിലും ഇരുവരും വ്യത്യസ്ത വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. മന്ത്രിസ്ഥാനങ്ങൾ നിലനിർത്തുന്ന ചുരുക്കം ചിലരിൽ ഇരുവരും ഉൾപ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്. 13 പുരുഷന്മാരും 11 സ്ത്രീകളുമാണ് മാർക്ക് കാർണിയുടെ മന്ത്രിസഭയിലുളളത്.

കാനഡ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതകളിൽ ഒരാൾ കൂടിയാണ് കമൽ ഖേര. സ്കൂൾ പഠനകാലത്തുതന്നെ കുടുംബത്തോടൊപ്പം കാനഡയിലേക്ക് താമസം മാറിയ കമൽ ഖേര ഡൽഹിയിലാണ് ജനിച്ചത്. ടൊറന്റോയിലെ യോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസ് ബിരുദം നേടി. ബ്രാംപ്ടൺ വെസ്റ്റിൽ നിന്നുള്ള എംപിയായി 2015ലാണ് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ അന്താരാഷ്ട്ര വികസന മന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയായും, ദേശീയ റവന്യൂ മന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയായും, ആരോഗ്യ മന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയായും കമൽ ഖേര സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശത്തിന് മുൻപ് ടൊറന്റോയിലെ സെന്റ് ജോസഫ്സ് ഹെൽത്ത് സെന്ററിലെ ഓങ്കോളജി വിഭാഗത്തിൽ കമൽ ഖേര നഴ്‌സായി ജോലി ചെയ്തിരുന്നു.

ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനുശേഷം അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ളവരിൽ ഒരാളായിരുന്നു അനിത ആനന്ദ്. നോവ സ്കോട്ടിയയിലാണ് അനിത ആനന്ദ് ജനിച്ചു വളർന്നത്. 1985ലാണ് ഇവർ ഒറാൻ്റിയോയിലേയ്ക്ക് താമസം മാറിയത്. രാഷ്ട്രീയ പ്രവേശത്തിന് മുൻപ് അഭിഭാഷകയായും, ഗവേഷകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടൊറന്റോ സർവകലാശാലയിൽ നിയമ അധ്യാപികയായും ജോലി ചെയ്തിരുന്നു. എംപിയായതിന് ശേഷം ദേശീയ പ്രതിരോധ മന്ത്രി, പൊതു സേവന സംഭരണ ​​മന്ത്രി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജസ്റ്റിൻ ട്രൂഡോ ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായി കാർണി അധികാരമേറ്റത്. ഒട്ടാവയിലെ പാർലമെൻറ് സമുച്ചയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനമന്ത്രിമാർ, ഗവർണർ ജനറൽമാർ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ രാജിവച്ച ജസ്റ്റിൻ ട്രൂഡോ ചടങ്ങിന് എത്തിയിരുന്നില്ല.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ