'സൂര്യ​ഗ്രഹണ ദിവസം ദൈവം തന്ന നിർദേശം', രണ്ട് പേരെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച ഇരുപത്തിരണ്ടുകാരി അറസ്റ്റിൽ

അന്ധവിശ്വാസങ്ങളുടെ ഒരു കൂടാരം തന്നെയാണ് ഇന്നത്തെ ലോകം. ദിനംപ്രതി നാം കേൾക്കുന്ന വാർത്തകളും, സംഭവങ്ങളും അത്തരത്തിലുള്ളതാണ്. പലതും നമുക്ക് വിശ്വസിക്കാനും ചിന്തിക്കാനും കഴിയുന്നതിലും അപ്പുറമാണ്. അത്തരത്തിൽ നമ്മെ കൗതുകപ്പെടുത്തുന്ന ഒരു വാർത്തയാണ് ഫ്ലോറിഡയിൽ നിന്ന് വരുന്നത്.

സമ്പൂർണ്ണ സൂര്യ​ഗ്രഹണവുമായി ബന്ധപ്പെട്ട് ഒരുപാട് വാർത്തകൾ വന്നിരുന്നു. എന്നാൽ അതിൽ നിന്ന് അല്പം വ്യത്യസ്തതയാർന്നതാണ് ഈ വാർത്ത. സൂര്യ​ഗ്രഹണ ദിവസം രണ്ടുപേരെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച ഇരുപത്തിരണ്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വാർത്ത കേൾക്കുമ്പോൾ നമുക്ക് പ്രത്യേകിച്ച് ഒന്നും തന്നെ തോന്നില്ല, സാധാരണമായി തന്നെയേ തോന്നു. എന്നാൽ ഇതിന് പിന്നിൽ ഒരു കഥയുണ്ട്. അതാണ് നമ്മെ അതിശയിപ്പിക്കുന്നത്.

ജോർജിയയിൽ നിന്നുള്ള ടെയ്‌ലൺ നിഷെൽ സെലസ്റ്റിൻ എന്ന് പേരുള്ള 22 കാരിയാണ് കൊലപാതകശ്രമത്തിന് അറസ്റ്റിലായത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്നോ? ദൈവം പറഞ്ഞിട്ടാണത്രെ അവൾ ആ കൊലപാതകം ചെയ്യാൻ പോയത്. അത്ഭുതം തോന്നുന്നല്ലേ.! എന്നാൽ ഇത് സത്യമാണ്.

ദൈവത്തിന്റെ നിർദ്ദേശപ്രകാരം താൻ വെടിവയ്പ്പിൽ പങ്കെടുക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് സൂര്യ​ഗ്രഹണ ദിവസം താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ഇരുപത്തിരണ്ടുകാരി ഇറങ്ങിയത്. അവൾ നേരെ പോയത് ഫ്ലോറിഡ പാൻഹാൻഡിൽ അലബാമ അതിർത്തിയിലെ ഹൈവേയിലേക്കാണ്. നടന്ന് പോകുന്നതിനിടെ വഴിയിലുണ്ടായിരുന്ന കാറിലേക്ക് നിരവധി തവണ അവൾ വെടിയുതിർത്തു. ഇത് കൂടാതെ വെടിയുതിർത്ത ശേഷം അവൾ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തു.

ഇവിടം കൊണ്ടൊന്നും തീർന്നില്ല. തൊട്ട് പിന്നാലെ അതുവഴി പോവുകയായിരുന്ന മറ്റൊരു ഡ്രൈവർക്ക് നേരെയും അവൾ വെടിയുതിർത്തു. പിന്നാലെ, ഇയാളുടെ കഴുത്തിന് ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 26 കിലോമീറ്റർ കഴിഞ്ഞപ്പോഴാണ് യുവതിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുന്നത്. സൂര്യഗ്രഹണമായതുകൊണ്ടാണ് ദൈവം പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ ഒരു കാര്യം ചെയ്തതെന്നായിരുന്നു ഇരുപത്തിരണ്ടുകാരിയായ ടെയ്‌ലൺ നിഷെൽ സെലസ്റ്റിൻ പറഞ്ഞത്. ടെയ്‌ലൺ നിഷെലിനെതിരെ കൊലപാതകശ്രമത്തിനും മാരകായുധങ്ങൾ കൈവശം വച്ചതിനും അടക്കമാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ കയ്യിൽ നിന്നും തോക്കുകളും കണ്ടെത്തി. നിലവിൽ ഹോംസ് കൗണ്ടി ജയിലിലാണ് ടെയ്‌ലൺ നിഷെൽ ഉള്ളത്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ