ട്രംപിന്റെ ആവശ്യം നിങ്ങള്‍ക്ക് അംഗീകരിക്കാം; അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം അനുഭവിക്കാന്‍ തയാറാകൂ; ആണവ പദ്ധതി ഉപേക്ഷിക്കണം; ഇറാനെ ഭീഷണിപ്പെടുത്തി അമേരിക്ക

ഇറാന്‍ ആണവ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയുടെയും ഇറാന്റെ പ്രതിനിധികള്‍ തമ്മില്‍ ഇന്ന് ഒമാനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മുമ്പാണ് ട്രംമ്പിന്റെ ഭീഷണി. ട്രംപിന്റെ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ആണ് ട്രംപിന്റെ ഭീഷണി അറിയിച്ചത്.

ഇറാനെ ഒരിക്കലും ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. ഇറാന്‍ ഒരു സന്തുഷ്ട രാജ്യമാകണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ അവര്‍ക്ക് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ല. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഒമാനില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഹ്ചിയെ കാണുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് ട്രംപിന്റെ പ്രഥമ പരിഗണന. നയതന്ത്രപരമായ പ്രമേയത്തെയാണ് പ്രസിഡന്റ് പിന്തുണയ്ക്കുന്നത്. നയതന്ത്രം പരാജയപ്പെട്ടാല്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ട്രംപ് തയാറാണെന്നും കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.

എല്ലാ ഓപ്ഷനുകളും പരിഗണനയിലുണ്ടെന്നും ഇറാനാണ് ഏത് വേണമെന്ന് തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം ഇറാനോടും ദേശീയ സുരക്ഷാ സംഘത്തോടും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ട്രംപിന്റെ ആവശ്യം നിങ്ങള്‍ക്ക് അംഗീകരിക്കാം, അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമായിരിക്കുമെന്ന് പ്രസ് സെക്രട്ടറി പറഞ്ഞു.

അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇന്ന് ഇറാനിയന്‍ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങവെയാണ് ട്രംപിന്റെ ഭീഷണി വന്നിരിക്കുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാന്‍ വലിയ അപകടത്തിലാകുമെന്ന് നേരത്തെയും ട്രംപ് പറഞ്ഞിരുന്നു. ഇറാന്‍ ആണവായുധം ലഭിക്കുന്നത് തടയുന്നതിനായി ഇറാന്റെ എണ്ണ കയറ്റുമതി പൂജ്യത്തിലേക്ക് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ ട്രംപ് തുടരുന്നുണ്ട്.

ആണവപദ്ധതി പ്രശ്‌നത്തില്‍ ട്രംപ് ഭരണകൂടം ഇറാനുമായി നടത്തുന്ന ആദ്യ ഉന്നതതല ചര്‍ച്ചയാണ് ഇന്ന് ഒമാനില്‍ നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഹ്ചിയുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ