അഫ്ഗാനിസ്ഥാനിൽ താടി വെട്ടുന്നതിൽ നിന്ന് ബാർബർമാരെ വിലക്കി താലിബാൻ

അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ ബാർബർമാരെ താടി ഷേവ് ചെയ്യുന്നതിൽ നിന്നും വെട്ടി ചെറുതാക്കുന്നതിൽ നിന്നും വിലക്കി താലിബാൻ. താടി വടിക്കുന്നത് ഇസ്ലാമിക നിയമത്തിന്റെ വ്യാഖ്യാനം ലംഘിക്കുന്നുവെന്നാണ് താലിബാൻ പറയുന്നത്.

നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുമെന്നും താലിബാൻ മത പൊലീസ് പറയുന്നു. തലസ്ഥാനമായ കാബൂളിലെ ചില ബാർബർമാർക്കും സമാനമായ ഉത്തരവ് ലഭിച്ചിട്ടുണ്ട്.

തെക്കൻ ഹെൽമണ്ട് പ്രവിശ്യയിലെ സലൂണുകളിൽ പതിപ്പിച്ച നോട്ടീസിൽ, മുടി വെട്ടുന്നതിനും താടി വെക്കുന്നതിനും ശരീഅത്ത് നിയമം പാലിക്കണമെന്ന് താലിബാൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
“ആർക്കും പരാതിപ്പെടാൻ അവകാശമില്ല,” നോട്ടീസിൽ പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.

1996 മുതൽ 2001 വരെ താലിബാൻ ആദ്യമായി അധികാരത്തിലിരുന്നപ്പോൾ, അഫ്ഗാനിസ്ഥാനിൽ ആകർഷകമായ ഹെയർസ്റ്റൈലുകൾ നിരോധിക്കുകയും പുരുഷന്മാർ താടി വളർത്തണമെന്ന് നിർബന്ധിക്കുകയും ചെയ്തിരുന്നു.

സൗമ്യമായ ഒരു ഭരണമായിരിക്കും നടപ്പിലാക്കുക എന്ന വാഗ്ദാനം ഉണ്ടായിരുന്നിട്ടും, താലിബാൻ തങ്ങളുടെ മുൻഭരണകാലത്തെ കർശനവും മനുഷ്യത്വ വിരുദ്ധവുമായ നിയമങ്ങളിലേക്ക് മടങ്ങുന്നതിന്റെ സൂചനകളാണ് കാണുന്നത്.

കഴിഞ്ഞ മാസം അധികാരം ഏറ്റെടുത്തതിനു ശേഷം, താലിബാൻ എതിരാളികൾക്ക് എതിരെ കടുത്ത ശിക്ഷകളാണ് നടപ്പാക്കുന്നത്. ശനിയാഴ്ച, താലിബാൻ ഭീകരർ നാല് പേരെ വെടിവെച്ചു കൊല്ലുകയും, അവരുടെ മൃതദേഹങ്ങൾ പടിഞ്ഞാറൻ നഗരമായ ഹെറാത്തിലെ തെരുവുകളിൽ കെട്ടിതൂക്കുകയും ചെയ്തു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്