രോഗം വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചു; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിപ്പ്. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു.

രോഗം വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതായും വത്തിക്കാൻ അറിയിച്ചു. ശ്വാസ തടസം ഉള്ളതിനാൽ ഓക്സിജൻ നൽകുന്നത് തുടരുകയാണ്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്നും വത്തിക്കാൻ അറിയിച്ചു. നേരത്തെ മാര്‍പാപ്പയുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചിരുന്നു.

88 വയ്സുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്‌സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ. അതേസമയം തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു.

Latest Stories

ചുംബിക്കാന്‍ ശ്രമിച്ച അയാളെ തള്ളിമാറ്റേണ്ടി വന്നു.. പരിഭാഷകന്റെ സഹായത്തോടെയാണ് ആ സംവിധായകന്‍ കൂടെ കിടക്കാന്‍ ആവശ്യപ്പെട്ടത്: സുര്‍വീന്‍ ചൗള

മുൻ മാനേജരെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ തീർപ്പാക്കി, വാർത്താ സമ്മേളനം വിളിച്ച് നടൻ

‘പി വി അന്‍വര്‍ കെട്ടുപോയ ചൂട്ടുകെട്ട്, നിലമ്പൂരിലേത് രാഷ്ട്രീയ മത്സരം’; ബിനോയ് വിശ്വം

IPL 2025: മുംബൈയുടെ എറ്റവും വലിയ കരുത്ത് അവന്റെ സാന്നിദ്ധ്യമാണ്, യഥാര്‍ഥ ക്യാപ്റ്റനേക്കാള്‍ നന്നായി ആ താരം കാര്യങ്ങള്‍ നിര്‍വഹിക്കുന്നു, പുകഴ്ത്തി ആര്‍ അശ്വിന്‍

ജീവനുള്ള പാമ്പുമായി തിയേറ്ററില്‍! മഹേഷ് ബാബു ആരാധകന്റെ അതിര് വിട്ട ആഘോഷം; വീഡിയോ

കനത്ത മഴ; പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

തരൂരിന്റെ നിരാശയില്‍ കൊളംബിയയുടെ 'യു ടേണ്‍'; പാക് അനുകൂല നിലപാട് തിരുത്താന്‍ തയ്യാറായി കൊളംബിയ; ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ

പെരിയാറിനെപ്പോലും ജാതിവത്കരിക്കാന്‍ ശ്രമം നടക്കുന്നു; അത്തരം നീക്കങ്ങളെ പ്രതിരോധിക്കണം; ജാതിചിന്തകള്‍ വളരാന്‍ അനുവദിക്കരുതെന്ന് വിജയ്

IPL 2025: മുംബൈ ഇന്ത്യന്‍സിന്‌ തിരിച്ചടി, അവരുടെ സൂപ്പര്‍താരത്തിന് പരിക്ക്, പഞ്ചാബിനെതിരെ കളിക്കുമോ, അവനില്ലെങ്കില്‍ മുന്നോട്ടുപോക്ക് നടക്കില്ല

കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകും; എല്‍ഡിഎഫ് മൂന്നാം തവണയും സര്‍ക്കാര്‍ രൂപികരിക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ