'Thank you my friend, President Trump'; ട്രൂത്ത് സോഷ്യലിൽ ആദ്യപോസ്റ്റുമായി നരേന്ദ്രമോദി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ആദ്യപോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ട്രംപിന് നന്ദിപറഞ്ഞാണ് നരേന്ദ്രമോദി ആദ്യ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ‘എന്റെ സുഹൃത്തിന് നന്ദി, പ്രസിഡന്റ് ട്രംപ്. എന്റെ ജീവിത യാത്ര, ഇന്ത്യയുടെ നാഗരിക വീക്ഷണം, ആഗോള പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ നിരവധി വ്യത്യസ്ത വിഷയങ്ങള്‍ സംസാരിച്ചു’, നരേന്ദ്രമോദി ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

എഐ ഗവേഷകനും അമേരിക്കൻ പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാനിന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖം പങ്കുവെച്ച അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ചാണ് നരേന്ദ്ര മോദിയുടെ ട്രൂത്ത് സോഷ്യലിലെ ആദ്യത്തെ പോസ്റ്റ്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖം മുഴുവനായി അപ്ലോഡ് ചെയ്തതിന് നന്ദി അറിയിച്ചാണ് മോദിയുടെ ആദ്യ പോസ്റ്റ്.

അമേരിക്കൻ കംപ്യൂട്ടർ സയന്റിസ്‌റ്റ്‌ ലെക്‌സ് ഫ്രിഡ്‌മാൻ നരേന്ദ്ര മോദിയുമായി നടത്തിയ പോഡ്‌കാസ്‌റ്റ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്നലെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്ഫോമിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നരേന്ദ്ര മോദിയും ഈ പ്ലാറ്റ്ഫോമിൽ അക്കൗണ്ട് തുടങ്ങിയത്. ‘ട്രൂത്ത് സോഷ്യലി’ൽ അംഗമായതിൽ സന്തോഷമുണ്ടെന്നും അർഥപൂർണമായ സംഭാഷണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും മോദി കുറിച്ചു. 2022 ലാണ് ട്രംപ് സോഷ്യല്‍ ട്രൂത്ത് എന്ന പേരില്‍ സ്വന്തം ഉടമസ്ഥതയില്‍ സോഷ്യല്‍മീഡിയ അവതരിപ്പിച്ചത്

Latest Stories

IND vs ENG: "ഇത് ക്രിക്കറ്റല്ല, സ്പോർട്സിന്റെ മാന്യതയ്ക്ക് നിരക്കാത്തത്"; പരിക്കേറ്റ പന്തിനെതിരായ ഇം​ഗ്ലണ്ടിന്റെ 'ബോഡിലൈൻ' തന്ത്രത്തിൽ പൊട്ടിത്തെറിച്ച് ഗവാസ്കർ, ഗാംഗുലിക്ക് ശക്തമായ സന്ദേശം

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ 

അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ