ഹോര്‍മൂസ് അടച്ചു, ആഗോള എണ്ണവിതരണം നിലച്ചു; പെട്രോള്‍ വില കുതിച്ചുയരുമോ എന്ന് ആധി; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

ഇസ്രയേല്‍- യുഎസ് സംയുക്ത ആക്രമണത്തെ തുടര്‍ന്ന് തിരിച്ചടിക്കുന്ന ഇറാന്‍ ഹോര്‍മൂസ് അടച്ചതോടെ ലോകത്തെ എണ്ണപ്രവാഹം സ്തംഭിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ആഗോള എണ്ണപ്രവാഹം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ആഗോള എണ്ണവിതരണത്തിന്റെ മൂന്നിലൊന്നും നടക്കുന്ന പ്രധാനപ്പെട്ട ഇടനാഴിയാണ് തടസപ്പെട്ടിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം നാലാം ദിനത്തിലേക്ക് കടന്നതോടെയാണ് ഹോര്‍മൂസ് കടലിടുക്ക് അടച്ച് ഇറാന്‍ നിര്#ണായക നീക്കം നടത്തിയത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനും നേരെ ഇറാന്‍ വെടിയുതിര്‍ക്കുമെന്നും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോകത്തെ എണ്ണക്കപ്പലുകള്‍ കടന്നു പോകുന്ന പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചുകൊണ്ട് ലോകവ്യാപാരത്തിന്റെ നട്ടെല്ല് തകര്‍ക്കാനാകുമെന്ന് അറിയുന്ന ഇറാന്‍ ആഗോള ഊര്‍ജ വ്യാപാര മേഖലയേയും പ്രതിസന്ധിയിലേക്കെത്തിക്കാനാണ് നീക്കം നടത്തിയത്. ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലേക്കുള്ള സാധാരണ അസംസ്‌കൃത എണ്ണ ഒഴുക്കിന്റെ ഏകദേശം 86% തടയപ്പെട്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളെ കനത്ത പ്രതിസന്ധികളിലേക്കാണ് ഈ സാഹചര്യം എത്തിച്ചിരിക്കുന്നത്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യന്‍ കപ്പലുകളും പ്രതിസന്ധിയിലാണ്. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങളുമായി പോയ 27 ഇന്ത്യന്‍ കപ്പലുകളാണ് നടുക്കടലില്‍ കുടുങ്ങി കിടക്കുന്നത്. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ഇന്ത്യയിലെ കടപ്പലുടമകളുടെ സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ (ഐഎന്‍എസ്എ) ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎന്‍എസ്എ കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന് കത്തയച്ചു.

എഴുനൂറിലധികം എണ്ണക്കപ്പലുകളാണ് ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്കിന്റെ ഇരുവശത്തും നിര്‍ത്തിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് ഒന്നിന്, 28 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി മൂന്ന് ടാങ്കറുകള്‍ മാത്രമാണ് ഹോര്‍മുസ് കടന്നുപോയത്. മാര്‍ച്ച് 2 ആയപ്പോഴേക്കും, ഒരു ചെറിയ ടാങ്കറും ഒരു ചെറിയ ചരക്ക് കപ്പലും മാത്രമാണ് ഇതിലൂടെ പോയത്. ഹോര്‍മുസ് അടച്ചതോടെ ഇന്ത്യയിലേക്കുള്ള എണ്ണവരവ് സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ കൈവശം ഏകദേശം 100 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണശേഖരം ഉണ്ടെന്നാണ് പ്രമുഖ അനലിറ്റിക്സ് സ്ഥാപനമായ കെപ്ലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭരണ ടാങ്കുകളിലും തന്ത്രപരമായ ഭൂഗര്‍ഭ കരുതല്‍ ശേഖരങ്ങളിലും രാജ്യത്തേക്ക് യാത്ര ചെയ്യുന്ന കപ്പലുകളിലുമായിട്ടാണ് എണ്ണശേഖരം ഉള്ളത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണവരവ് തടസ്സപ്പെട്ടാല്‍ ഏകദേശം 40-45 ദിവസത്തെ ആവശ്യകത നിറവേറ്റാന്‍ ഇത് പര്യാപ്തമാണെന്നും കെപ്ലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അസംസ്‌കൃത എണ്ണയുടെ ആവശ്യകതയുടെ ഏകദേശം 88 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതിന്റെ 50 ശതമാനത്തിലധികവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ഇന്ത്യയിലേക്കെത്തുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം കൂടുതല്‍ കാലം തടസ്സപ്പെട്ടാല്‍ വലിയ പ്രതിസന്ധികളിലേക്ക് പോകുകയും പെട്രോള്‍- ഡീസല്‍ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാനും ഇടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടല്‍ വഴിയുള്ള അസംസ്‌കൃത എണ്ണയുടെ കയറ്റുമതിയുടെ ഏകദേശം മൂന്നിലൊന്നും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഏകദേശം 20 ശതമാനവും ഹോര്‍മുസ് എന്ന ഈ ഇടുങ്ങിയ കടലിടുക്ക് വഴിയാണ് എത്തുന്നത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ രാജ്യമാണ് ഇന്ത്യ.

Latest Stories

700 രൂപ കൂലിയും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, നേരിട്ടത് ക്രൂരത; കർണാടകയിൽ അടിമപ്പണിക്ക് നിർബന്ധിക്കപ്പെട്ട മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി

ഇന്ത്യൻ കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ; 12,980 കോടി രൂപയുടെ കേന്ദ്ര പദ്ധതി

'തളിപ്പറമ്പ് നിയോജക മണ്ഡലം നിയുക്ത എംഎല്‍എ ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അഭിവാദ്യങ്ങള്‍'; ഫലം പ്രഖ്യാപിക്കും മുമ്പേ ചെങ്കോട്ടയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പോസ്റ്റര്‍

എഐ ഉപയോഗിച്ച് ചിത്രവും ശബ്ദവും അനധികൃതമായി ഉപയോഗിക്കുന്നു; നടന്‍ അല്ലു അര്‍ജുനും ഹൈക്കോടതിയില്‍

ബുംറയുടെ ഫോമിന് ഒന്നും സംഭവിച്ചിട്ടില്ല, പക്ഷെ ഇപ്പോൾ അവൻ സ്ലോവർ ബോളുകളാണ് കൂടുതൽ എറിയുന്നത്, അതുകൊണ്ടാണ് വിക്കറ്റുകൾ നേടാത്തത്: ഇർഫാൻ പത്താൻ

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാൻഡിലും വൻ വർധന

സംസ്ഥാനത്ത് ജ്യൂസ് കടകളിലെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നീക്കം; 510 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഹോര്‍മുസില്‍ അനിശ്ചിതത്വം: ഇന്ത്യയുടെയും ഗ്രീസിന്റെയും കപ്പലുകള്‍ 'യുടേണ്‍' എടുത്തു; കുടുങ്ങിയത് നാല് ഇന്ത്യന്‍- രണ്ട് ഗ്രീസ് ടാങ്കറുകള്‍

അജണ്ട പരാജയപ്പെട്ടതു കൊണ്ടാണ് ബിജെപിക്ക് ഇത് കരിദിനമായത്, ആദ്യമായി അവര്‍ പരാജയം നേരിട്ടു; ഇത് ജനാധിപത്യത്തിന്റെ വിജയം, അധികാരത്തില്‍ തുടരാനുള്ള ഭരണപക്ഷത്തിന്റെ ഗുഢാലോചനയ്‌ക്കേറ്റ തിരിച്ചടിയെന്ന് പ്രിയങ്ക ഗാന്ധി

'കുട്ടികൾ അങ്കണവാടികളിൽ എത്തണമെന്ന് നിർബന്ധമില്ല'; കനത്ത ചൂടിൽ അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമർശനത്തിൽ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്