ലോക ചരിത്രത്തിൽ നിർണായകമാകാനിടയുള്ള തീരുമാനങ്ങൾ; ട്രംപ് ഒപ്പുവെച്ച സുപ്രധാന ഉത്തരവുകളിവ

അമേരിക്കൻ പ്രസിഡൻ്റായി അധികാരമേറ്റതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച ഉത്തരവുകൾ അമേരിക്കയെ മാത്രമല്ല, മറിച്ച് ലോകത്തിന്റെ തന്നെ ചരിത്രത്തിൽ നിർണായകമാകാനിടയുള്ള അതിപ്രധാന ഉത്തരവുകളാണ്. 200ഓളം എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് ഇതിനോടകം ഒപ്പുവെച്ചിരിക്കുന്നത്.

  • അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പിൻമാറും എന്നുള്ളതാണ്. ലോകാരാ​ഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകിവരുന്ന ഫണ്ട് അനാവശ്യ ചിലവാണെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. ആരോഗ്യ സംഘടനയ്ക്ക് ധനസഹായം നൽകുന്നതിന് ചൈനയേക്കാൾ കൂടുതൽ പണം വാഷിംഗ്ടൺ അന്യായമായി നൽകുന്നുവെന്ന് വാദിച്ചാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തുപോകാനുള്ള ഉത്തരവിൽ ഒപ്പുവച്ചത്. ഇത് ലോകമാകെ വലിയ രീതിയിൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമാണ്. ദരിദ്ര രാജ്യങ്ങളുടെ ആരോ​ഗ്യ സംരക്ഷണത്തിനായി സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടുകൾ ഉപയോ​ഗപ്പെടുത്തുന്നതാണ് ലോകാരോഗ്യ സംഘടനയുടെ രീതി. അമേരിക്ക ഇതിൽ നിന്നും പിൻമാറുന്നതോടെ ലോകാരോ​ഗ്യ സംഘടനയുടെ തന്നെ പ്രവർത്തനം താളംതെറ്റും. സംഘടനയെ ആശ്രയിച്ചു കഴിയുന്ന ദരിദ്ര രാജ്യങ്ങൾ ഇതോടെ പ്രതിസന്ധിയിലാകും.
  • അമേരിക്കയിൽ ഇനി സ്ത്രീ, പുരുഷൻ എന്നീ ജെൻഡറുകൾ മാത്രമേ ഉണ്ടാവൂ എന്നുള്ളതാണ് ട്രംപിന്റെ മറ്റൊരു സുപ്രധാന പ്രഖ്യാപനം. സർക്കാർ രേഖകളിൽ ലിം​ഗം രേഖപ്പെടുത്തുന്ന കോളങ്ങളിൽ സ്ത്രീ, പുരുഷൻ മാത്രമേ ഉണ്ടാകൂ എന്നും ഈ രണ്ടു വിഭാ​ഗങ്ങളെ മാത്രമേ അമേരിക്കൻ ഫെഡറൽ ​ഗവണ്മെന്റ് അം​ഗീകരിക്കൂ എന്നും പ്രഖ്യാപിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ട്രാൻസ്ജെൻഡർ വ്യക്തികളെ അം​ഗീകരിക്കില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവ് ഇതിനോടകം ലോകത്താകമാനം ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. രേഖകളിൽ സ്ത്രീയും പുരുഷനും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നത് അമേരിക്കൻ സർക്കാരിന്റെ ഔദ്യോ​ഗിക നയമായിരിക്കുമെന്നാണ് ട്രംപ് ഉത്തരവ് ഒപ്പിട്ട ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല, എൽജിബിടിക്യു തുല്യത പ്രോത്സാഹിപ്പിക്കുന്ന വിവിധ എക്സിക്യൂട്ടീവ് ഉത്തരവുകൾ ട്രംപ് റദ്ദാക്കുകയും ചെയ്തു.
  • പരിസ്ഥിതി സംരക്ഷണത്തിനായി വിവിധ രാജ്യങ്ങൾ ഒപ്പിട്ട പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുമെന്നാണ് മറ്റൊരു പ്രധാന തീരുമാനം. ഇതോടുകൂടി അന്തരീക്ഷം വിഷമയമാക്കുന്ന വാതകങ്ങളുടെ ഉപയോഗം കുറക്കണമെന്ന ബാധ്യതയിൽ നിന്ന് അമേരിക്ക പിന്നോട്ട് പോവുകയാണ്. ഒരു വ്യവസായ രാജ്യമായി രാജ്യം മാറുന്നതിന് ഈ ഉടമ്പടി തടസമാണെന്ന് നിലപാടെടുത്താണ് ട്രംപ് ഇതിൽ നിന്നും മാറുന്നത്.
  • നാലുവർഷം മുമ്പ് ട്രംപിൻ്റെ പരാജയം അം​ഗീകരിക്കാൻ സമ്മതിക്കാതെ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചുകയറി സംഘർഷമുണ്ടാക്കിയ തൻ്റെ അനുയായികൾക്ക് മാപ്പ് നൽകുന്ന ഉത്തരവിലും ട്രംപ് ഒപ്പിട്ടു. പ്രസിഡൻ്റിൻ്റെ സവിശേഷ അധികാരം ഉപയോഗിച്ച് 1,500 അനുയായികൾക്കാണ് ട്രംപ് മാപ്പ് നൽകിയത്.
  • യുഎസിലെ കുടിയേറ്റത്തിനും അഭയത്തിനും കടുത്ത പുതിയ നിയന്ത്രണങ്ങൾ ട്രംപ് പ്രഖ്യാപിച്ചു, യുഎസ്- മെക്സിക്കോ അതിർത്തിയിലേക്ക് സൈന്യത്തെ അയയ്ക്കുമെന്നും ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. മെക്സിക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഇനി ഈ മേഖലയിലേക്ക് സൈന്യത്തെ വിന്യസിക്കാൻ കഴിയും.
  • പനാമ കനാൽ തിരിച്ചുപിടിക്കും. ഇവിടെയുള്ള ചൈനയുടെ നിയന്ത്രണം നിർത്തലാക്കും എന്നും ട്രംപ് ചടങ്ങിൽ വ്യക്തമാക്കിയിട്ടുണ്ട്.
  • ഫെഡറൽ തൊഴിലാളികൾ മുഴുവൻ സമയവും ഓഫീസിൽ തിരിച്ചെത്തണമെന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. സർക്കാർ ജീവനക്കാരെ ഏത് സമയത്തും പിരിച്ചുവിടാനുള്ള അവസ്ഥയിലേക്ക് അവരുടെ സേവന വ്യവസ്ഥകൾ മാറ്റുന്ന ഉത്തരവുകളിലും ഒപ്പുവെച്ചു.
  • ലോകമെമ്പാടുമുള്ള ഊർജ കയറ്റുമതിയിൽ ഒന്നാമതെത്താൻ രാജ്യത്ത് ഡ്രില്ലിംഗ് പ്രവർത്തനങ്ങൾ ഗണ്യമായി വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള “ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ” പ്രഖ്യാപിക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചിട്ടുണ്ട്.
  • ചൈനീസ് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിൻ്റെ പ്രവർത്തനങ്ങൾ 75 ദിവസത്തേക്ക് നീട്ടിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. ടിക് ടോക് ആപ്പിന് ജനുവരി 18ന് ബൈഡൻ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഒരു ദിവസത്തിനു ശേഷം വീണ്ടും സമയപരിധി നീട്ടുകൊണ്ട് ട്രംപ് അവരുടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു.
  • അധിനിവേശ ഗാസയിലെ വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ നീക്കങ്ങൾ നടത്താൻ ഇസ്രായേൽ കുടിയേറ്റക്കരെ അനുവദിക്കാത്ത ബൈഡന്റെ സുപ്രധന തീരുമാനത്തെയും ട്രംപ് തിരുത്തി. ഇസ്രായേൽ കുടിയേറ്റക്കാർക്ക് ഇവിടങ്ങളിലുള്ള ഉപരോധം ട്രംപ് പിൻവലിച്ചു.
  • തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുന്നവരുടെ കരിമ്പട്ടികയിൽ നിന്ന് ക്യൂബയെ നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. ജോ ബൈഡന്റെ ഏറ്റവും പുതിയ നീക്കങ്ങളിൽ ഒന്നായിരുന്നു ക്യൂബയെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്