ലഖ്‌നൗ, മാഡ്രിഡ്, റിയാദ് ഉൾപ്പടെ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളെ കാലാവസ്ഥാ ആഘാതം ബാധിക്കുന്നതായി പഠനം

ആഗോള കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കാരണം ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളെ കാലാവസ്ഥാ വ്യതിയാനം ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനം വെളിപ്പെടുത്തുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ലഖ്‌നൗ, മാഡ്രിഡ്, റിയാദ് എന്നിവയുൾപ്പെടെ ഡസൻ കണക്കിന് നഗരങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് ഇരയായിട്ടുണ്ട്. ഏറ്റവും ജനസംഖ്യയുള്ള 100 നഗരങ്ങളെയും തിരഞ്ഞെടുത്ത 12 നഗരങ്ങളെയും റിപ്പോർട്ട് വിശകലനം ചെയ്തതിൽ 95% നഗരങ്ങളും കൂടുതൽ ഈർപ്പമുള്ളതോ വരണ്ടതോ ആയ കാലാവസ്ഥയിലേക്കുള്ള വ്യക്തമായ പ്രവണത കാണിക്കുന്നതായി കണ്ടെത്തി.

നഗരങ്ങളിലെ കാലാവസ്ഥ മാറുന്നത് കൂടുതൽ തീവ്രമായ വെള്ളപ്പൊക്കത്തിനും വരൾച്ചയ്ക്കും ഇടയാക്കുമെന്നും ശുദ്ധജലം, ശുചിത്വം, ഭക്ഷണം എന്നിവയുടെ ലഭ്യത കുറക്കുകയും ചെയ്യും. ജല അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം തന്നെ മോശമായ കറാച്ചി, കാർതൂം പോലുള്ള നഗരങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ലോകമെമ്പാടുമുള്ള നഗരങ്ങളെ ഇത് ബാധിച്ചിട്ടുണ്ടെങ്കിലും, യൂറോപ്പ്, ഇതിനകം വരണ്ടുണങ്ങിയ അറേബ്യൻ ഉപദ്വീപ്, യുഎസിന്റെ ഭൂരിഭാഗവും വരൾച്ചയെ ബാധിക്കുന്ന ചില പ്രാദേശിക പ്രവണതകൾ ഡാറ്റ കാണിക്കുന്നു. അതേസമയം തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിലെ നഗരങ്ങളിൽ പെയ്യുന്ന വലിയ മഴയും ഈ വ്യതിയാനത്തെ ചൂണ്ടികാണിക്കുന്നു.

മനുഷ്യർ മൂലമുണ്ടാകുന്ന ആഗോള താപനം നഗരപ്രദേശങ്ങളിൽ വരുത്തുന്ന കാലാവസ്ഥാ കുഴപ്പങ്ങളെ വിശകലനം വ്യക്തമാക്കുന്നു. വളരെ കുറച്ച് വെള്ളമോ അമിതമായ വെള്ളമോ ആണ് 90% കാലാവസ്ഥാ ദുരന്തങ്ങൾക്കും കാരണം.4.4 ബില്യണിലധികം ആളുകൾ നഗരങ്ങളിൽ താമസിക്കുന്നു. കാലാവസ്ഥാ പ്രതിസന്ധി ഇതിനകം തന്നെ ഗ്രഹത്തിലുടനീളം വ്യക്തിഗത തീവ്ര കാലാവസ്ഥാ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് അറിയപ്പെട്ടിരുന്നു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്