'പെട്ടിയും തൂക്കി ട്രംപിന് മുന്നില്‍ വട്ടം കറങ്ങുന്ന സെയില്‍സ് മാനും സ്റ്റോര്‍ മാനേജറും'; പാക് സൈനിക മേധാവിയ്ക്കും പ്രധാനമന്ത്രിയ്ക്കും പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ പരിഹാസവര്‍ഷം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ അപൂര്‍വ ഭൗമ ധാതുക്കളുടെ സ്യൂട്ട് കേസുമായി ചെന്ന് ആശ്രിതനാകാന്‍ ശ്രമിച്ച പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീറിന് നേര്‍ക്ക് വ്യാപക വിമര്‍ശനവുമായി പാക് പാര്‍ലമെന്റ്. അടുത്തിടെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍ പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍ ട്രംപിന് അപൂര്‍വ ഭൗമ ധാതുക്കള്‍ സമ്മാനിച്ചതാണ് പാകിസ്ഥാനില്‍ വ്യാപര വിമര്‍ശനത്തിനടയാക്കിയത്. സെനറ്റര്‍ ഐമല്‍ വാലി ഖാനാണ് പാക് പാര്‍ലമെന്റില്‍ വിഷയം വന്‍ രോഷത്തോടെ അവതരിപ്പിച്ചതും സൈനിക മേധാവിയേയും പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനേയും വിമര്‍ശിച്ചതും.

പാക് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് സൈനിക മേധാവി രാജ്യത്തിന്റെ സ്വത്ത് യുഎസ് പ്രസിഡന്റിന് സമ്മാനിച്ചത്. ഏതു നിയമപ്രകാരം ഏത് അധികാരമുപയോഗിച്ചാണ് വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തില്‍ സൈനിക മേധാവി ഇടപെടുന്നതെന്നാണ് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യം. ഇത് സ്വേച്ഛാധിപത്യമാണെന്നും അല്ലാതെ ജനാധിപത്യമല്ലെന്നും പാക് എംപി പറഞ്ഞു. പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ സംസാരിച്ച ഐമല്‍ വാലി ഖാന്‍, അസിം മുനീര്‍ ‘ഒരു സെയില്‍സ്മാന്‍ പോലെ’ പെരുമാറിയെന്നും ഷെഹ്ബാസ് ഷെരീഫ് ‘നാടകം കാണുന്ന മാനേജരെപ്പോലെ’യാണ് ട്രംപിന് മുന്നില്‍ പെരുമാറിയതെന്നും ആരോപിച്ചു.

പാകിസ്ഥാന്റെ സൈനിക മേധാവി ഒരു പെട്ടിയില്‍ അപൂര്‍വ ഭൗമധാതുക്കളുമായി ട്രംപിനെ ചുറ്റിക്കറങ്ങുകയാണ്. വിലയേറിയ കച്ചവടവസ്തുക്കള്‍ ഉപഭോക്താവിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന കടക്കാരന്റെ മനോഭാവമാണ് സൈനിക മേധാവിയുടേത്. എന്തൊരു തമാശയും പരിഹാസ്യവുമാണിത്. ഏതെങ്കിലുമൊരു സൈനിക മേധാവി ഇങ്ങനെ അപൂര്‍വ ഭൗമധാതുക്കളും പെട്ടിയിലാക്കി സഞ്ചരിക്കുമോ? ‘എനിക്ക് അതൊരു വലിയ ബ്രാന്‍ഡഡ് സ്റ്റോര്‍ പോലെ തോന്നി – ഒരു സെയില്‍സ്മാന്‍ ഒരു ഉപഭോക്താവിനോട് തന്നില്‍ നിന്ന് വലുതും തിളക്കമുള്ളതുമായ ഒരു സാധനം വാങ്ങാന്‍ പറയുന്നത് ഒരു മാനേജര്‍ സന്തോഷത്തോടെ നോക്കിനിന്നു.’

എന്ത് അധികാരത്തിന്റെ പുറത്താണ് ഇത് ചെയ്യുന്നതെന്നും ഇത് സ്വേച്ഛാധിപത്യമാണെന്നും ഇത് ജനാധിപത്യമല്ലെന്നു പറയേണ്ടിവരുന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും വാലി ഖാന്‍ ചൂണ്ടിക്കാണിച്ചു. ഇത് പാര്‍ലമെന്റിനെ അവഹേളിക്കുകയല്ലേ എന്നും ഐമല്‍ വലി ഖാന്‍ ചോദിച്ചു. ട്രംപിന് അസിം മുനീര്‍ അപൂര്‍വ ഭൗതധാതുക്കള്‍ സമ്മാനിക്കുന്ന ഫോട്ടോ ഈയാഴ്ച ആദ്യം വൈറ്റ് ഹൗസാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഈ സംഭവം. പാക്ക് നയതന്ത്രകാര്യങ്ങളില്‍ സൈന്യം കൂടുതലായി ഇടപെടുന്നതില്‍ ജനപ്രതിനിധികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നതിനിടെയാണ് സൈനിക മേധാവിയെ പാര്‍ലമെന്റംഗം നേരിട്ട് രൂക്ഷമായി വിമര്‍ശിച്ചത്. മെയ് മാസത്തില്‍ ട്രംപ് മധ്യസ്ഥത വഹിച്ചതായി ആവര്‍ത്തിച്ച് അവകാശപ്പെട്ട ഇന്ത്യ- പാക് സംഘര്‍ഷത്തിനുശേഷം അസിം മുനീറിന്റെ വാഷിംഗ്ടണിലേക്കുള്ള മൂന്നാമത്തെ യാത്രയായിരുന്നു ഇത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി