കിടപ്പുമുറിയില്‍ ഒളികാമറ; സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി, വീട്ടുജോലിക്കാരന് എതിരെ യുവതിയുടെ പരാതി

കിടപ്പുമുറിയില്‍ ഒളികാമറ സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതായി യുവതിയുടെ പരാതി. വീട്ടുജോലിക്കാരനായ ശുംഭും കുമാര്‍ എന്ന യുവാവിനെതിരെയാണ് ഹരിയാന ഗുരുഗ്രാം സ്വദേശി യുവതി പരാതിപ്പെട്ടത്

ഏജന്‍സി വഴി ജോലിക്കെത്തിയതായിരുന്നു ശുംഭും കുമാര്‍ . യുവതിയുടെ വീട്ടില്‍ തന്നെയായിരുന്നു ഇയാള്‍ താമസിച്ചത്. അടുത്തിടെ വീട് വൃത്തിയാക്കുന്നതിനിടെയാണ് കിടപ്പുമുറിയിലെ കാമറ യുവതിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. പരിശോധയില്‍ കാമറ സ്ഥാപിച്ചത് ശുംഭുംകുമാറാണെന്ന് മനസിലായ യുവതി ഏജന്‍സിയില്‍ വിളിച്ച് ഇയാളെ ജോലിയില്‍ നിന്നുംമാറ്റി. മാനഹാനി ഭയന്ന് ആദ്യം പൊലിസിനെ സമീപിച്ചില്ല.

എന്നാല്‍  വീട്ടില്‍നിന്ന് പറഞ്ഞുവിട്ട ശുംഭുംകുമാര്‍ ഫോണില്‍ വിളിച്ച് തന്റെ കൈവശം യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങളുണ്ടെന്നും. 2ലക്ഷം രൂപ തന്നില്ലെങ്കില്‍  ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐടി നിയമത്തിലെ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും, പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ