ബഹ്​റിനിൽ 66 പ്രവാസികൾക്ക് കോവിഡ്; യു.എ.ഇയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു, ഖത്തറില്‍ മരണം മൂന്നായി

സൗദിയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 21 ആയി ഉയര്‍ന്നു. ഇന്നലെ പുതുതായി 165 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1885 ആയി. കഴിഞ്ഞ ദിവസം മാത്രം 64 പേര്‍ക്ക് അസുഖം മാറി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 328 ആയി. മക്കയിലും മദീനയിലും ജിദ്ദയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ അസുഖം റിപ്പോര്‍ട്ട് ചെയ്തത്. റിയാദില്‍ രോഗബാധിതരുടെ എണ്ണം ഇന്നും കുറവാണ്, മേഖലകള്‍ തിരിച്ചുള്ള ഇന്നത്തെ കണക്ക് ഇങ്ങിനെയാണ്: മക്ക-48, മദീന-46, ജിദ്ദ-30, ഖഫ്ജി-9, റിയാദ്-7, ഖമീസ്മുശൈത്ത്-6, ഖതീഫ്-5, ദഹ്റാന്‍-4, ദമ്മാം-4, അഹബ-2, ഖോബാര്‍-1, റാസ്തനൂറ-1, ബീഷ-1, അഹദ്റാഫിദ-1.

യു.എ.ഇയിലെ കോവിഡ് ബാധിതരുടെ എണ്ണം 1000 പിന്നിട്ടു. ഇന്ന് 210 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1024 ആയി. ഇന്ന് രാജ്യത്ത് 35 പേർ കൂടി രോഗവിമുക്തി നേടിയിട്ടുണ്ട്. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 96 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെയും 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളിലൂടെയും അണുനശീകരണ പ്രവര്‍ത്തനങ്ങളിലൂടെയും യു.എ.ഇ കോവിഡിനെ പ്രതിരോധിക്കുന്നതിനിടയിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്നുള്ള മരണം മൂന്നായി.  പുതുതായി 114 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് മൊത്തം രോഗബാധിതര്‍ 949 ആയി. ഒരാള്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗവിമുക്തി നേടിയവര്‍ 72 ആയി. 85 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ തന്നെ ന്യുമോണിയ ബാധിതനായിരുന്ന ഇദ്ദേഹത്തിന് കോവിഡ് കൂടി പിടിപെട്ടതോടെ ആരോഗ്യനില മോശമാകുകയും മരിക്കുകയുമായിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം. 57 വയസ്സുള്ള ബംഗ്ലാദേശി പൌരന്‍ മാര്‍ച്ച് 28 നും 58 കാരനായ പ്രവാസി മാര്‍ച്ച് 31 നുമാണ് കോവിഡ് രോഗബാധയെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചത്. മൊത്തം 26,260 പേരിലാണ് കോവിഡ് ടെസ്റ്റ് നടത്തിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബഹ്റിനിൽ 66 പ്രവാസികൾക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. സൽമാബാദിലെ താമസസ്ഥലത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവരെ ബുധനാഴ്ച പ്രത്യേക ക്വാറൻൈറൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ലബോറട്ടറി പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ വിദേശ തൊഴിലാളികൾക്കായുള്ള ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ 290 പേരാണ് ബഹ്റിനിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് നാല് പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 381 ആയി ഉയർന്നു. ഇതുവരെ 643 കേസുകളും 4 മരണവുമാണ് ബഹ്റിനിൽ റിപ്പോർട്ട് ചെയ്തത്.

ഒമാനിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണത്തിൽ വർദ്ധന. ഇന്ന് 57 പേർക്ക് സുഖം പ്രാപിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ 231  കേസുകളാണ് ഒമാനിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. അതേസമയം കുവെെറ്റിൽ 81 പേർ സുഖം പ്രാപിച്ചു. ആകെ കേസുകൾ 342.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്