ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം; നാല് മരണം

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ വിമാനത്താവളത്തിനുനേരെ മിസൈലാക്രമണം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചു.

ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ആക്രമണം നടക്കുന്നത്. ഏഴുമാസത്തിനിടെ രണ്ടാം തവണയാണ് വിമാനത്താവളത്തില്‍ മിസൈല്‍ പതിക്കുന്നത്.

ജൂണ്‍ 10നായിരുന്നു അവസാനമായി ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. അന്ന് രണ്ടാഴ്ചത്തേക്കാണ് വിമാനത്താവളം അടച്ചിട്ടത്.

ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് സിറിയ ആരോപിച്ചു. സംഭവത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്രായേല്‍ നൂറകണക്കിന് ആക്രമണപരമ്പരകളാണ് സിറിയയെ ലക്ഷ്യമാക്കി നടത്തിയിരിക്കുന്നത്.

Latest Stories

വീണ്ടും മുൻ‌കൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ; ഹർജി നൽകിയത് രണ്ടാം ബലാത്സംഗക്കേസിൽ

'വിമാനങ്ങൾ നിൽക്കും, നിരക്കുകൾ കുതിക്കും, നിയന്ത്രണം നഷ്ടപ്പെടും'; ഇന്ത്യൻ വ്യോമയാനത്തിന്റെ പുതിയ ശക്തിവിനിമയ ഭൂപടം; മിനി മോഹൻ

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ