ഹണിമൂണിനിടെ മിയ ഖലീഫയെ തിരിച്ചറിഞ്ഞു; യുവാവിന് നഷ്ടം പത്ത് ലക്ഷം രൂപ

ഹണിമൂണിനിടെ കണ്ട സെലിബ്രിറ്റിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് യുവാവിന് നഷ്ടമായത് 10 ലക്ഷം രൂപ. തന്റെ ഭർത്താവ് തിരിച്ചറിഞ്ഞ സെലിബ്രിറ്റി മുൻ പോൺതാരം മിയ ഖലീഫയാണന്ന് ഭാര്യ അറിഞ്ഞതോടെയാണ് ഭർത്താവിന് പണം നഷ്ടപ്പെട്ടത്. പാരീസിലെ ഒരു ഹോട്ടലിലെത്തിയതായിരുന്നു നവദമ്പതികൾ. അത്താഴസമയത്ത് മിയ ഖലീഫയെ കണ്ട് ഭർത്താവ് ആവേശഭരിതനായത്. തിരിച്ചറിയുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

മിയ ഖലീഫ തന്നെയാണ് ട്വിറ്ററിലും, ടിക്ടോക്കിലും മറ്റും ഇതിന്‍റെ വീഡിയോ പങ്കുവച്ചത്. തന്‍റെ സാന്നിധ്യം ഒരു സ്ത്രീക്ക് പത്ത് ലക്ഷത്തോളം വിലയുള്ള ബിർകിൻ ഹാൻഡ്‌ബാഗ് ലഭിക്കാൻ എങ്ങനെ സഹായിച്ചുവെന്ന് മിയ വീഡിയോയില്‍ കാണിച്ച് തരുന്നുണ്ട്. ജൂൺ 13 ന് വീഡിയോയുടെ സ്ക്രീൻഷോട്ട് മിയ ട്വിറ്ററിൽ പങ്കിട്ടു, നേരത്തെ ടിക് ടോക്കിൽ മിയ ഈ വീഡീയോ പോസ്റ്റ് ചെയ്യുകയും ചിത്രത്തിൽ ഒരു ബിർകിൻ ബാഗ് കാണിക്കുകയും ചെയ്തിരുന്നു.

“പാരീസിലെ എന്റെ ഹോട്ടലിൽ തമസിച്ചിരുന്നപ്പോള്‍ രാത്രി അത്താഴ സമയത്ത് തന്നെ കണ്ട് ഒരു സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് ആവേശഭരിതനായി, ഇത് സ്ത്രീയില്‍ അല്‍പ്പം നീരസമുണ്ടാക്കിയെന്ന് ഉടന്‍ മനസിലാക്കിയ ഭര്ത്താവ് ഇത് പരിഹരിക്കാന്‍ രാവിലെ ബിർക്കിൻ വാങ്ങി നല്‍കി എന്നാണ് മിയ ട്വീറ്റ് ചെയ്തിട്ടുള്ളത്.

മിയ പങ്കിട്ട മൂന്ന് പേരുടെ വീഡിയോ പിന്നീട് പോസ്റ്റ് ചെയ്തു. അതിൽ സ്ത്രീ തന്റെ ഭർത്താവിനോട് ക്ഷോഭിക്കുന്നതും ഭാര്യയെ അനുനയിപ്പിക്കുന്നതിനായി പത്ത് ലക്ഷത്തോളം വിലവരുന്ന ‘ബിർക്കിൻ’ എന്ന ബ്രാൻഡിന്റെ ബാഗാണ് യുവാവ് വാങ്ങി നൽകിയത്. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹെർമിസ്’ എന്ന ആഡംബര വസ്തുക്കളുടെ നിർമാണ കമ്പനിയുടേതാണ് ബാഗ്. വളരെ വിരളമായി മാത്രം ലഭിക്കുന്ന വിലയേറിയ ആഡംബര ബാഗുകളാണ് ബിർക്കിൻസ്.

Latest Stories

മലയാളത്തിന്റെ സമര നായകന് വിട; സ്മരണകളിരമ്പുന്ന വലിയ ചുടുകാടില്‍ അന്ത്യവിശ്രമം

ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് ബംഗളൂരു പൊലീസ്

IND vs ENG: "ക്രിക്കറ്റ് അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി, പക്ഷേ...": നാലാം ടെസ്റ്റിൽ നിന്നുള്ള സൂപ്പർ താരത്തിന്റെ പുറത്താകലിൽ സഞ്ജയ് മഞ്ജരേക്കർ

വിപ്ലവ സൂര്യന് അന്ത്യാഭിവാദ്യങ്ങളോടെ ജന്മനാട്; റിക്രിയേഷന്‍ ഗ്രൗണ്ടി അണപൊട്ടിയ ജനപ്രവാഹം

ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപടി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജന്മദിനത്തിൽ നടിപ്പിൻ നായകനെ കാണാനെത്തി അൻപാന ഫാൻസ്, ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സൂപ്പർതാരം

കേരളീയ സംരംഭങ്ങള്‍ക്കായി 500 കോടിയുടെ നിക്ഷേപ ഫണ്ടുമായി പ്രവാസി മലയാളി; കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളോടൊപ്പം മികച്ച ബിസിനസ് ആശയങ്ങളും വളര്‍ത്താന്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍

IND vs ENG: യശസ്വി ജയ്‌സ്വാളിന്റെ ബാറ്റ് ഹാൻഡിൽ തകർത്ത് ക്രിസ് വോക്സ്- വീഡിയോ

'എനിക്ക് നിന്നെ അടുത്തറിയണം, വരൂ ഡിന്നറിന് പോകാം', നിർമ്മാതാവിൽ നിന്നുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി കൽക്കി