മസൂദ് അസര്‍ കൊല്ലപ്പെട്ടെന്നത് വ്യാജ പ്രചാരണം; ഇന്ത്യ തേടുന്ന കൊടുംഭീകരന്‍ ജീവനോടെയുണ്ട്

ജെയ്ഷെ ഇ മുഹമ്മദ് ഭീകരസംഘടനയുടെ തലവന്‍ മൗലാന മസൂദ് അസര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജം. കഴിഞ്ഞ ദിവസമാണ് മസൂദ് അസര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. സാമൂഹ്യമാധ്യമമായ എക്‌സിലൂടെ ആയിരുന്നു വ്യാജ പ്രചരണം. ഇതിന് പിന്നാലെയാണ് മസൂദ് അസര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന സ്ഥിരീകരണം.

പാകിസ്ഥാനില്‍ പുതുവത്സരത്തില്‍ അജ്ഞാതര്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. മസ്ജിദിലെ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുമ്പോള്‍ മസൂദ് അസറിന് നേരെ ആക്രമണം നടന്നതായി ട്വിറ്ററിലൂടെയാണ് വ്യാജ പ്രചരണം നടന്നത്.

ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ലിസ്റ്റിലെ മുന്‍നിരക്കാരനാണ് മസൂദ് അസര്‍. 1994ല്‍ പോര്‍ച്ചൂഗീസ് പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടന്ന ഇയാള്‍ കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍ എന്ന നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു.

കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായ മസൂദ് ആറ് വര്‍ഷത്തോളം ഇന്ത്യയില്‍ ജയിലില്‍ കഴിഞ്ഞു. 1999ല്‍ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തെ ഭീകരര്‍ റാഞ്ചിയത് മസൂദിന്റെ മോചനം ലക്ഷ്യം വച്ചായിരുന്നു. മസൂദിനെ മോചിപ്പിച്ചുകൊണ്ടാണ് ഇന്ത്യയ്ക്ക് സ്വന്തം പൗരന്മാരെ രക്ഷിക്കേണ്ടി വന്നത്.

2000ല്‍ ജെയ്ഷെ ഇ മുഹമ്മദ് ഭീകരസംഘടന രൂപീകരിച്ചു. 2001ല്‍ ജെയ്ഷെ ഇ മുഹമ്മദ് ഇന്ത്യയില്‍ രണ്ട് ആക്രമണങ്ങള്‍ നടത്തി. ആദ്യത്തേത് ഒക്ടോബറില്‍ കശ്മീര്‍ നിയമസഭയിലും രണ്ടാമത്തേത് ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലുമായിരുന്നു. 2008ല്‍ മുംബൈ ഭീകരാക്രമണവും 2016ല്‍ പത്താന്‍കോട്ട് ആക്രമണവും ജെയ്ഷെ ഇ മുഹമ്മദ് നടത്തിയത് മസൂദിന്റെ പദ്ധതിപ്രകാരമായിരുന്നു.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ ശക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ചൈന നാല് തവണയാണ് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം തടഞ്ഞത്. പാകിസ്ഥാന്റെ ആവശ്യപ്രകാരമായിരുന്നു ചൈനയുടെ നടപടി. നിരന്തരമായ ഇന്ത്യയുടെ ആവശ്യപ്രകാരം ഐക്യരാഷ്ട്ര രക്ഷാസമിതി മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു