ചാൾസ് മൂന്നാമൻ കിരീടം ചൂടി; ബ്രിട്ടനിൽ കിരീടധാരണം ഏഴ് പതിറ്റാണ്ടിനു ശേഷം

ബ്രിട്ടന്റെ പുതിയ ഭരണാധികാരിയായി ചാൾസ് മൂന്നാമൻ കിരീടം ചൂടി. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ് ചടങ്ങുകൾ ആരംഭിച്ചത്. ആരംഭിച്ചത്. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തിലായിരുന്നു വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങുകൾ. ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത് ഏഴ് പതിറ്റാണ്ടിന് ശേഷമാണ്.

ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകർ ഉൾപ്പെടെ വിവിധ രാഷ്ട്രത്തലവൻമാര്‍ പരിപാടിയുടെ ഭാഗമായി. 2000 പേർക്ക് മാത്രമാണ് പ്രവേശനം വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ അനുവദിച്ചിരുന്നത്.കനത്ത സുരക്ഷയും ഏർപ്പാടാക്കിയിരുന്നു. കഴിഞ്ഞ 900 വർഷമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകൾ നടക്കുന്നത് ഇവിടെത്തന്നെയാണ്. വെസ്റ്റ് മിൻസ്റ്റർ ആബെയിൽ നടക്കുന്ന നാല്പതാമത്തെ കിരീടധാരണ ചടങ്ങാണ് ഇത്.

പരമ്പരാഗതമായ ചടങ്ങുകളാണ് കീരീടധാരണത്തിന് ഉണ്ടായിരുന്നത്. 6000 ബ്രിട്ടീഷ് സൈനികർ പങ്കെടുത്ത കിരീട ധാരണ ഘോഷയാത്രയും നടന്നു. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പാരമ്പര്യത്തിലുള്ള സംഗീതവും ചടങ്ങിന്റെ പ്രത്യേകതയാണ്.

എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് അവരുടെ മൂത്ത മന്നെ ചാൾസിനെ രാജാവായി ബെക്കിംങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി ചാൾസിന്‍റെ കിരീടധാരണം മെയ് 6 നടത്തുമെന്ന് അറിയച്ചിരുന്നു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്