കപിൽ മിശ്രയുടെ സി.എ.എ പ്രസംഗം അക്രമത്തെ പ്രേരിപ്പിക്കുന്നതിന് ഉദാഹരണം: സക്കർബർഗ്

സി.എ.എ വിരുദ്ധ പ്രതിഷേധക്കാർക്ക് എതിരെയുള്ള ബിജെപി നേതാവിന്റെ വിവാദ വിദ്വേഷ പ്രസംഗം പോസ്റ്റ് ചെയ്തത്, ഫേസ്ബുക്കിലെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ഘടകത്തെ അളക്കുന്നതിനുള്ള ഒരു അളവുകോലായി മാറിയെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ്. കമ്പനിയുടെ ജീവനക്കാരുമായുള്ള ആശയവിനിമയത്തിന്റെ ചോർന്ന ഓഡിയോയിലാണ് മാർക്ക് സക്കർബർഗ് ഇങ്ങനെ പറഞ്ഞതായി വെളിപ്പെട്ടിരിക്കുന്നത്. കപിൽ മിശ്രയുടെ പേര് എടുത്ത് പറയാതെയാണ് സക്കർബർഗ് ഇങ്ങനെ പറഞ്ഞത്.

ജോർജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരൻ പൊലീസ് ക്രൂരതയെ തുടർന്ന് കൊല്ലപ്പെട്ടതിനെതിരെ ഉള്ള പ്രതിഷേധത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ “വിവാദപരമായ” അഭിപ്രായത്തിനെതിരെ പ്രവർത്തിക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഫേസ്ബുക്ക് ജീവനക്കാരോട് വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു സക്കർബർഗ്. ട്രംപിന്റെ അഭിപ്രായങ്ങൾ ജാഗ്രതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും “അമിതമായ പൊലീസ് നടപടിക്ക്” ആഹ്വാനം ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

“… അക്രമത്തിന് പ്രേരിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള നമ്മുടെ നയങ്ങൾ, നിങ്ങൾക്കറിയാമല്ലോ … വ്യക്തമായ ചില ഉദാഹരണങ്ങളുണ്ട് … ലോകമെമ്പാടുമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ ഉദാഹരണങ്ങളുണ്ട്, നമ്മൾ അവരെ പിൻവലിച്ചു. ഇന്ത്യയിലെ കേസുകൾ, ഉദാഹരണത്തിന്, ആരോ പറഞ്ഞു, ‘ഹേയ്, പൊലീസ് ഇത് ശ്രദ്ധിക്കുന്നില്ലെങ്കിൽ, നമ്മുടെ പിന്തുണക്കാർ അവിടെയെത്തി തെരുവുകൾ ഒഴിപ്പിക്കും’, ” കമ്പനിയുടെ ആഭ്യന്തര കലഹത്തിന്റെ പശ്ചാത്തലത്തിൽ സക്കർബർഗ് 25,000 ത്തോളം ജീവനക്കാരോട് പറഞ്ഞു.

“ഇത് കൂടുതൽ നേരിട്ടുള്ള രീതിയിൽ ചെയ്യാൻ അനുയായികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്, അതുകൊണ്ട് നമ്മൾ അത് എടുത്തുമാറ്റി. അതിനാൽ നമ്മൾക്ക് അതിനൊരു മാതൃകയുണ്ട്, ” സക്കർബർഗ് പറഞ്ഞു.

ട്രംപ് ഇന്ത്യ സന്ദർശിക്കുന്നതിന് ഒരു ദിവസം മുമ്പ് ഫെബ്രുവരി 23 ന് പോസ്റ്റ് ചെയ്ത കപിൽ മിശ്രയുടെ ഒരു വീഡിയോയെ കുറിച്ചാണ് സക്കർബർഗ് ഇവിടെ പരാമർശിക്കുന്നത്.

പിന്നീട് എടുത്ത കളഞ്ഞ വീഡിയോയിൽ കപിൽ മിശ്ര പറയുന്നത് ഇങ്ങനെയാണ്, “യുഎസ് പ്രസിഡന്റ് ഇന്ത്യയിലുള്ളതുവരെ നമ്മൾ പ്രദേശത്തെ സമാധാനപരമായി വിടും. അതിനുശേഷം റോഡുകൾ ഒഴിവാക്കിയില്ലെങ്കിൽ ഞങ്ങൾ (പൊലീസ്) പറയുന്നത് കേൾക്കില്ല. ”

വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദിലാണ് വീഡിയോ ചിത്രീകരിക്കപ്പെട്ടത്. പിന്നീട് നടന്ന കലാപത്തിൽ 50 ഓളം പേർ കൊല്ലപ്പെട്ടു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്