വാർത്താ വായനക്കിടെ ഇസ്രയേലിന്റെ മിസൈലാക്രമണം; ഇറാനിൽ ഔദ്യോഗിക ചാനലിന്റെ മാധ്യമ പ്രവർത്തകയും, സാങ്കേതിക പ്രവർത്തകനും കൊല്ലപ്പെട്ടു

ഇറാനിൽ വാർത്താ ചാനലിന് നേരെയുണ്ടായ ഇസ്രയേൽ മിസൈലാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ന്യൂസ് എഡിറ്ററായ നിമ രാജാപൌറും, സാങ്കേതിക വിഭാഗം ജീവനക്കാരനായ മസൂം അസിമിയുമാണ് കൊല്ലപ്പെട്ടത്. ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിന് നേരെയാണ് ഇന്നലെ രാത്രിയോടെ ഇസ്രയേൽ മിസൈലാക്രമണം നടത്തിയത്. അവതാരക വാർത്ത വായിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ടെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർഐബി വ്യക്തമാക്കി. തത്സമയ സംപ്രേഷണത്തിനിടെ ഐആർഐബി ചാനൽ ആസ്ഥാനത്തിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. അവതാരക വാർത്ത വായിക്കുന്നതിനിടെ പിന്നിൽ ആക്രമണമുണ്ടാകുന്നതിന്റെയും സ്‌ക്രീൻ തകർന്നുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാ‍ർത്ത അവതാരകയായ സഹാർ ഇമാമി വാ‍ർത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. പിന്നാലെ സഹാർ ഇമാമി എഴുന്നേറ്റ് ഓടുന്നതും വീഡിയോയിലുണ്ട്.

ഔദ്യോഗിക മാധ്യമത്തിന്റെ ടെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർഐബി വ്യക്തമാക്കി. അതേസമയം, ഐആർഐബി ചാനൽ സംപ്രേഷണം പുനരാരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇനിയും ആക്രമിക്കൂവെന്ന് ചാനലിൻ്റെ റിപ്പോർട്ടർ വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ് സംപ്രേഷണം തുടങ്ങിയത്. ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോർട്ടുണ്ട്.

Latest Stories

വിമര്‍ശിക്കുന്നവരുടെ യോഗ്യത എന്താണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ ചോദ്യങ്ങളുമായി ശശി തരൂര്‍

IND vs ENG: ഇന്ത്യയുടെ 2-2 പ്രതീക്ഷകൾക്ക് തിരിച്ചടി, മാഞ്ചസ്റ്ററിൽ പ്രതികൂല സാഹചര്യങ്ങൾ

'ഇന്ത്യൻ 3' വീണ്ടും ട്രാക്കിലേക്ക്; കമൽഹാസനും ശങ്കറും പ്രതിഫലം കൂടാതെ ചിത്രം പൂർത്തിയാക്കും

ദര്‍ബാര്‍ ഹാളിലെ പൊതുദർശനം പൂർത്തിയായി, തലസ്ഥാനത്തോട് വിടചൊല്ലി വി എസ്; വിലാപയാത്രയായി ഭൗതിക ശരീരം ആലപ്പുഴയിലേക്ക്

IND vs ENG: “ഇത് രസകരമാണ്”: നാലാം ടെസ്റ്റിൽ അത് വീണ്ടും സംഭവിക്കാമെന്ന് സൂചന നൽകി മുഹമ്മദ് സിറാജ്

'ആണവ സമ്പുഷ്‌ടീകരണം തുടരുക തന്നെ ചെയ്യും, എങ്കിലും അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാർ'; ഇറാൻ വിദേശകാര്യ മന്ത്രി

വി എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകൻ അറസ്റ്റിൽ

'അന്ന് ആ ഫോണ്‍ കിട്ടിയിരുന്നില്ലെങ്കില്‍ ഞാനും മക്കളും ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നില്ല'; സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് എം പി ബഷീര്‍; വി എസില്‍ അഭിരമിച്ചു പോയ സന്ദര്‍ഭങ്ങള്‍

വി എസ് അച്യുതാനന്ദന്റെ വേർപാട്; ആലപ്പുഴ ജില്ലയിൽ നാളെ അവധി

വെറുതേയിരുന്നപ്പോൾ എന്നെത്തേടി വന്ന സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം, അതിന് മുമ്പുവരെ അവസരം കിട്ടാൻ വേണ്ടി നടക്കുകയായിരുന്നു : രാജേഷ് മാധവൻ