ആക്രമണത്തിന് അറുതിയില്ലാതെ ഗാസ. ഗാസയിൽ രൂക്ഷമായ ആക്രമണം നടത്തുകയാണ് ഇസ്രയേൽ. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. നഗരം പിടിച്ചെടുക്കാന്‍ ഗാസയിൽ ഒന്നാകെ ബോംബിടുകയാണ് ഇസ്രായേൽ. ഇസ്രായേൽ ആക്രമണത്തിൽ ഇന്ന് മാത്രം കൊല്ലപ്പെട്ടത് അറുപതിലേറെ പേരാണ്.
പകൽ നടക്കുന്ന ആക്രമണങ്ങളിൽ വിവിധ ഇടങ്ങളിൽ മരണം റിപ്പോർട്ട് ചെയ്തു. ആക്രമണത്തില്‍ അറുപതിലേറെ പേരാണ് ഇന്ന് മാത്രം കൊല്ലപ്പെട്ടത്. ജീവന്‍ രക്ഷിക്കാന്‍ ജനങ്ങൾ പലായനം ചെയ്യുകയാണ്. ഗാസയിലെ ജനതക്ക് നേരെയല്ല, ഹമാസിന് നേരെയാണ് തങ്ങളുടെ പോരാട്ടമെന്ന് ഇസ്രായേൽ വ്യക്തമാക്കി. തങ്ങളുടെ സൈന്യം അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും സാധാരണക്കാർക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഇസ്രായേൽ പറയുന്നു.
ഇസ്രായേലിൽ വംശഹത്യയ്ക്ക് ശ്രമിച്ച പാർട്ടിയാണ് ഹമാസെന്നും 1,200 പേരെ കൊന്നൊടുക്കിയെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും ഇസ്രായേൽ പറഞ്ഞു. കുടുംബങ്ങളെ ജീവനോടെ ചുട്ടുകൊല്ലുകയും എല്ലാ ജൂതന്മാരെയും കൊല്ലുക എന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തവരാണ് ഹമാസെന്നും ഇസ്രായേൽ പറഞ്ഞു.