കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവും വലിയ കുട്ടികളുടെ മരണസംഖ്യക്കാണ് ഇസ്രായേലിന്റെ ഇന്നലത്തെ വ്യോമാക്രമണങ്ങൾ കാരണമായത്: യൂണിസെഫ് മേധാവി

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ശിശുമരണ നിരക്കിന് കാരണമായ ഗാസ മുനമ്പിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ മാരകമായ വ്യോമാക്രമണങ്ങളെ യുഎൻ ചിൽഡ്രൻസ് ഫണ്ട് (യുണിസെഫ്) മേധാവി അപലപിച്ചു. “ഇന്നത്തെ ആക്രമണങ്ങളെത്തുടർന്ന് ഗാസ മുനമ്പിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളും ചിത്രങ്ങളും ഭയാനകമാണ്. 130-ലധികം കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ശിശു മരണസംഖ്യയാണിത്.” കാതറിൻ റസ്സൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേൽ അക്രമങ്ങൾ ജീവൻ അപഹരിക്കുക മാത്രമല്ല ചെയ്യുന്നതെന്ന് ഊന്നിപ്പറഞ്ഞ റസ്സൽ, ഇതിനകം തന്നെ ദുർബലരായ ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുകയാണെന്നും പറഞ്ഞു. “ചില ആക്രമണങ്ങൾ ഉറങ്ങിക്കിടന്ന കുട്ടികളും കുടുംബങ്ങളും താമസിക്കുന്ന താൽക്കാലിക ഷെൽട്ടറുകളെ ബാധിച്ചതായി റിപ്പോർട്ടുണ്ട്. ഗാസയിൽ ഒരിടവും സുരക്ഷിതമല്ല എന്നതിന്റെ മറ്റൊരു മാരകമായ ഓർമ്മപ്പെടുത്തൽ കൂടിയാണിത്.” അവർ പറഞ്ഞു.

ഗാസയിലെ ദുരിതപൂർണമായ മാനുഷിക സാഹചര്യം ശ്രദ്ധിച്ചുകൊണ്ട്, ഇസ്രായേലി സഹായ ഉപരോധം അവർ ഓർമ്മിപ്പിച്ചു. “മാനുഷിക സഹായം എത്തിച്ച അവസാന ട്രക്ക് ഗാസയിലേക്ക് കടന്നിട്ട് പതിനാറ് ദിവസമായി. കൂടാതെ, പ്രധാന ഡീസലൈനേഷൻ പ്ലാന്റിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു, ഇത് കുടിവെള്ളത്തിന്റെ അളവ് ഗണ്യമായി കുറച്ചു.” അവർ പറഞ്ഞു. “ഇന്ന്, 15 മാസത്തിലധികം യുദ്ധം സഹിച്ച ഗാസയിലെ പത്ത് ലക്ഷം കുട്ടികൾ ഭയത്തിന്റെയും മരണത്തിന്റെയും ലോകത്തേക്ക് വീണ്ടും തള്ളിവിടപ്പെട്ടിരിക്കുന്നു. ആക്രമണങ്ങൾ പെട്ടെന്നു തന്നെ അവസാനിപ്പിക്കണം.”

യുണിസെഫ് മേധാവി ശത്രുത ഉടനടി അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. “എല്ലാ കക്ഷികളും ഉടൻ വെടിനിർത്തൽ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു. സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ സ്വാധീനമുള്ള രാജ്യങ്ങൾ അവരുടെ ലിവറേജ് ഉപയോഗിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര മാനുഷിക നിയമം എല്ലാ കക്ഷികളും മാനിക്കണം, മാനുഷിക സഹായം ഉടനടി നൽകാനും, സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കാനും, എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഇത് അനുവദിക്കണം.” അവർ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ