ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളുടെ കണക്കുകള്‍ വെളിപ്പെടുത്തി ഇസ്രായേല്‍. ഇറാന്‍ ജൂണ്‍ 13 മുതല്‍ 532 മിസൈലുകളാണ് ഇസ്രായേലിലേക്ക് അയച്ചത്. ആക്രമണം ആരംഭിച്ച ആദ്യ ദിവസം തന്നെ 100 മിസൈലുകള്‍ തൊടുത്തതായാണ് ഇസ്രായേലിന്റെ കണക്കുകള്‍. ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റമാത് ഗാന്‍, തെല്‍അവിവ് എന്നിവടങ്ങളിലായിരുന്നു മിസൈല്‍ പതിച്ചത്.ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതല്‍ ആള്‍ നാശമുണ്ടാക്കിയത് ജൂണ്‍ 15 ന് നടത്തിയ ആക്രമണത്തിലായിരുന്നു. ഹൈഫ, സാവ്ഡിയേല്‍, ബാറ്റ് യാം, റെഹോവോട്ട്, റാമത് ഗാന്‍ എന്നിവടങ്ങളിലായ നടത്തിയ ആക്രമണങ്ങളില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.

65 മിസൈലുകളാണ് ഇസ്രായേലിന്റെ വിവിധ ഇടങ്ങളില്‍ പതിച്ചത്. ജൂണ്‍ 16 ന് നടത്തിയ 43 മിസൈലാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഹൈഫ ഓയില്‍ റിഫൈനറികള്‍, പെറ്റാ ടിക്ള്‍വ, തെല്‍അവിവ്, ബ്നെയ് ബ്രാക്ക് എന്നിവടങ്ങളിലാണ് ആക്രമണം നടന്നത്. ഏറ്റവും കൂടുതല്‍ മിസൈല്‍ ആക്രമണം നടത്തിയത് ജൂണ്‍ 14 നായിരുന്നു.

120 മിസൈലാണ് ഇറാന്‍ താമ്ര, റിഷോണ്‍ ലെറ്റ്‌സിയോണ്‍, തെല്‍അവിവ് എന്നിവടങ്ങളെ ലക്ഷ്യമാക്കി വിക്ഷേപിച്ചത്. അന്ന് ആറ് ഇസ്രായേല്‍ പൗരന്മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും