വിവാദ ശിരോവസ്ത്ര നിയമം താത്കാലികമായി പിൻവലിച്ച് ഇറാൻ; നടപടി പ്രതിഷേധത്തിന് വഴങ്ങി

സ്ത്രീകൾക്കായി നടപ്പിലാക്കാനൊരുങ്ങിയ വിവാദ ശിരോവസ്ത്ര നിയമം താത്കാലികമായി പിൻവലിച്ച് ഇറാൻ ഭരണകൂടം. നിയമത്തിനെതിരായ ആഭ്യന്തരവും അന്തർ ദേശീയവുമായ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികൾ നിർത്തിവെച്ചത്.

ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകൾക്ക് 15 വർഷം വരെ തടവോ വധശിക്ഷയോ ലഭിക്കുന്ന നിയമമാണ് ഇറാൻ മുന്നോട്ടുവെച്ചത്. മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നവർക്കും, നഗ്നത പ്രോത്സഹാപ്പിക്കുന്നവർക്കും ഹിജാബ് വിരോധികൾക്കും കടുത്ത ശിക്ഷയേർപ്പെടുത്തുന്നതായിരുന്നു നിയമം.

പരിഷ്‌കരിച്ച നിയമത്തിലെ ആർട്ടിക്കിൾ 60 പ്രകാരം നിയമം ലംഘിക്കുന്നവർക്ക് പിഴയോ, ചാട്ടവാറടിയോ ജയിൽ ശിക്ഷയോ ലഭിക്കുമെന്നാണ് പറയുന്നത്. കുറ്റം വീണ്ടും ആവർത്തിക്കുന്നവർക്ക് 15 വർഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തിൽ പറയുന്നു. പുതിയ നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങളാണ് നടന്നത്.

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഹിജാബ് ആന്റ് ചാരിറ്റി നിയമം നടപ്പാക്കുന്നത് നിർത്തണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടേറിയേറ്റ് പാർലമെന്റിന് കത്ത് നൽകുകയായിരുന്നു. നിലവിലെ നിയമത്തിന്റെ അനിശ്ചിതത്വങ്ങൾ നീക്കാൻ സർക്കാർ മറ്റൊരു ഭേദഗതി കൊണ്ടുവരാൻ പദ്ധതിയിട്ടതായി പാർലമെന്ഡറിന്റെ അധ്യക്ഷ ബോർഡ് അംഗം അലിറേസ സലിമി പറഞ്ഞു.

Latest Stories

രാജ്യം 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത