ഇറാന്റെ യുദ്ധം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ല; ഈദ് സന്ദേശത്തില്‍ മൊജ്തബ ഖമനയി

അമേരിക്ക ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ലെന്ന മുന്നറിയിപ്പുമായി ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി. ഈദ് സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇറാന്‍ മൂന്ന് യുദ്ധങ്ങള്‍ നേരിട്ടു. ഇറാന്‍ ആഗോള അഹങ്കാരത്തിന് എതിരെയാണ് പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആദ്യത്തെ സംഘര്‍ഷം ഉണ്ടായത്. ഈ സംഘര്‍ഷങ്ങളില്‍ ശത്രുക്കളുടെ ആക്രമണത്തില്‍ ആയിരത്തോളം പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. ഫെബ്രുവരി അവസാന വാരത്തില്‍ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ രണ്ടാമത്തെ യുദ്ധമെന്ന് വിശേഷിപ്പിച്ച ഖമനയി ഇറാന്‍ ഇപ്പോള്‍ നേരിടുന്നത് മൂന്നാം യുദ്ധമാണെന്നും പറഞ്ഞു.

ഇറാന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ശത്രുക്കളെ ഒളിച്ചുനിന്ന് ആക്രമിക്കില്ല. എന്നാല്‍ ഇങ്ങോട്ട് ആക്രമിച്ചാൽ ശക്തമായി തന്നെ തിരിച്ചടിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് യാതൊരു സംയമനവും പാലിക്കില്ലെന്നും ഖമനയി വ്യക്തമാക്കി.

Latest Stories

കുത്തനെയിടിഞ്ഞ് സ്വര്‍ണവില; പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണം 1,07,040ല്‍ എത്തി; 20 ദിവസത്തിനിടെ 20,000ന് അടുത്ത് ഇടിഞ്ഞു

ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവ് ശിക്ഷ; ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി

എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്

ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ കൂടി; ഹോര്‍മൂസില്‍ അനുമതി കാത്ത് കിടക്കുന്നത് 22 ഇന്ത്യന്‍ കപ്പലുകള്‍

ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; താരത്തെ ഉൾപ്പെടുത്താതെ പോർച്ചുഗൽ കളിക്കളത്തിലേക്ക്

2027 ഏകദിന ലോകകപ്പിൽ സഞ്ജുവിന് അവസരം? ഐപിഎൽ നിർണായകമെന്ന് സൂചന; സാധ്യത പട്ടിക പുറത്ത്

വിവാഹം വീട്ടുജോലിക്ക് വേണ്ടിയല്ല, അടുക്കള, അലക്ക് ജോലികൾ പുരുഷന്മാരും ചെയ്യണമെന്ന് സുപ്രീംകോടതി

ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നു: ഡൊണാൾഡ് ട്രംപ്

അവന് നായക സ്ഥാനം പോയിട്ട് ടീമിന്റെ ഭാഗമാകാൻ പോലും അർഹതയില്ല; തുറന്നടിച്ച് മുൻ പാക് താരം

INJURY PREMIER LEAGUE (IPL2026); ചെന്നൈ, ആർസിബി, കൊൽക്കത്ത, സൺ റൈസേഴ്‌സ് ടീമുകളിലെ പ്രധാന താരങ്ങൾക്ക് പരിക്ക്; ക്യാമ്പുകളിൽ ആശങ്ക