ഇസ്രയേൽ ആണവകേന്ദ്രങ്ങൾക്ക് സമീപം ഇറാന്‍റെ ആക്രമണം; 100 പേർക്ക് പരിക്ക്

ഇസ്രയേലിന്‍റെ ആണവകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പട്ടണങ്ങൾക്ക് നേരെ ഇറാന്‍റെ വ്യോമാക്രമണം. ശനിയാഴ്ച ഇറാന്‍റെ നതാൻസ് ആണവകേന്ദ്രത്തിന് നേർക്ക് ഇസ്രയേൽ-യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാൻ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

ഡിമോണയിലുള്ള ഷിമോൺ പെരസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ജനവാസ കേന്ദ്രത്തിന് നിരവധി നാശനഷ്ടങ്ങളുണ്ടായി. കെട്ടിടങ്ങളുടെ മുൻഭാഗം തകരുകയും ഭൂമിയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് മിസൈലുകളെ തടയാനായില്ലെന്നാണ് റിപ്പോർട്ട്. അരാദിലും നിരവധി കെട്ടിടങ്ങൾ തകരുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.

ഇസ്രായേലിൻ്റെ ദേശീയ അടിയന്തര വൈദ്യസഹായ വിഭാഗമായ മാഗൻ ഡേവിഡ് അഡോമിൻ്റെ കണക്കനുസരിച്ച്, അരാദിൽ 84 പേർക്ക് പരിക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. ഡിമോണയിൽ 33 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Latest Stories

കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എം. വി. ഗോവിന്ദന്‍; വീണാ ജോര്‍ജ്ജിന്റെ കഴുത്ത് ഞെരിച്ചെന്ന പെരുംനുണ പറഞ്ഞയാളാണ്: വി. ഡി. സതീശന്‍

ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി; സ്വകാര്യ മേഖലയിലും ശമ്പളത്തോടു കൂടിയ അവധി

വീണ്ടും മൂന്നാം ടേം അധികാരത്തിലെത്തും, 110 സീറ്റ് നേടും; എൽഡിഎഫ് നടത്തിയ വികസനം ആയിരിക്കും യുഡിഎഫിനും ബിജെപിക്കും ഉള്ള തിരിച്ചടി : എം. വി. ഗോവിന്ദൻ

ഇന്ത്യക്ക് ആശ്വാസം; 47,236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് ചരക്ക് കപ്പൽ മംഗലാപുരം തുറമുഖത്ത്

'പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉള്‍പ്പെട്ട സുരക്ഷ ചട്ടക്കൂടിന് തയ്യാര്‍, ആണവായുധം വികസിപ്പിക്കില്ല'; ഇന്ത്യയെ നിലപാട് അറിയിച്ച് ഇറാൻ

'കഴിഞ്ഞ വർഷത്തെ പോലെയല്ല, ഇത്തവണ കഠിനമായിരിക്കും മത്സരങ്ങൾ'; സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി വിരാട് കോഹ്ലി

'ബാറ്റിംഗിൽ വെടിക്കെട്ടും, ബോളിങ്ങിൽ ചെണ്ടയുമാണ് ഹൈദരാബാദ്, ഈ സീസൺ ശ്രദ്ധിക്കണം'; സൺ റൈസേഴ്സിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ

'ടീം ജയിച്ചാൽ അവന്മാരുടെ കഴിവ്, തോറ്റാൽ പരിശീലകന്റെ കഴിവുകേട്, എന്റെ കരിയറിൽ ഇത്രയും മോശം ടീമിനെ കണ്ടിട്ടില്ല'; പാക് ടീമിനെതിരെ ഗാരി കിർസ്റ്റൺ

ടി-20 യിൽ നിന്ന് ഗില്ലിനെ പുറത്താക്കിയതിനുള്ള മറുപടി അവൻ ഈ സീസണിൽ അടിച്ച് തീർത്ത് കാണിക്കും: ചേതേശ്വർ പുജാര

ഈ വർഷത്തെ ഐപിഎൽ ധോണിയുടെ അവസാന സീസൺ ആയിരിക്കും, ഇനി ഋതുരാജും സഞ്ജുവുമുണ്ടല്ലോ: റോബിൻ ഉത്തപ്പ