'ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് താല്പര്യം, എല്ലാ തർക്കങ്ങളും പരിഹരിക്കണം, ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ പ്രതികരിക്കും'; പാകിസ്ഥാൻ പ്രധനമന്ത്രി

ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് താല്പര്യം ഉണ്ടെന്നറിയിച്ച് പാകിസ്ഥാൻ. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫ് സന്നദ്ധത അറിയിച്ചു. നാല് രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ഇറാനിലെ ടെഹ്റാനിലെത്തിയപ്പോഴായിരുന്നു ഷെഹബാസ് ഷെരീഫിന്റെ പ്രതികരണം.

കശ്മീർ പ്രശ്നം, ജല പ്രശ്നം ഉൾപ്പെടെയുള്ള എല്ലാ തർക്കങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നു. കൂടാതെ വ്യാപാരം, ഭീകരവാദം ചെറുക്കൽ എന്നിവ സംബന്ധിച്ചും അയൽ രാജ്യവുമായി സംസാരിക്കാനും തയ്യാറാണ് എന്ന് ഷെഹബാസ് ഷെരീഫ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ പാകിസ്ഥാൻ പ്രതികരിക്കും. ഇന്ത്യ തന്റെ സമാധാന വാഗ്ദാനം അംഗീകരിക്കുകയാണെങ്കിൽ, സമാധാനം ആത്മാർത്ഥമായും ഗൗരവമായും സ്വീകരിക്കും. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനുമായി ചേർന്നുനടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പാക് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം പാക് അധിനിവേശ കാശ്മീർ തിരികെ നൽകുന്നതിലും ഭീകരവാദ വിഷയത്തിലും മാത്രമായിരിക്കും പാകിസ്ഥാനുമായി ചർച്ച നടത്തുകയെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭീകരതയും ചർച്ചകളും ഒരേ സമയം നടക്കില്ല. ഭീകരതയും വ്യാപാരവും നടക്കില്ല. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടക്കുകയാണെങ്കിൽ അത് ഭീകരതയെയും പാക് അധിനിവേശ കാശ്‌മീരിനെയും കുറിച്ച് മാത്രമായിരിക്കും എന്നായിരുന്നു മോദിയുടെ വാക്കുകൾ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി