'ഞാൻ പ്രസിഡന്റ് ആയാൽ പിന്നീട് ഒരിക്കലും നിങ്ങൾ വോട്ടു ചെയ്യേണ്ടി വരില്ല'; ക്രിസ്ത്യാനികളോട് ട്രംപ്, ജനാധിപത്യത്തിന് ഭീഷണിയെന്ന് വിമർശനം

നവംബറിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താൻ വിജയിച്ച് പ്രസിഡന്റ് ആയാൽ പിന്നെ വീണ്ടും വോട്ടുചെയ്യേണ്ടി വരില്ലെന്ന് ക്രിസ്ത്യാനികളോട് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണള്‍ഡ് ട്രംപ്. രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ട്രംപിന്റെ പരാമർശത്തിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.

“ക്രിസ്ത്യാനികളേ, പുറത്തിറങ്ങി നിങ്ങള്‍ വോട്ട് ചെയ്യുക! ഇപ്പോള്‍ നിങ്ങള്‍ വോട്ട് ചെയ്യുകയാണെങ്കില്‍ പിന്നീട് ചെയ്യേണ്ടതായി വരില്ല. എന്തുകൊണ്ടാണെന്ന് അറിയാമോ? ഇവിടെ എല്ലാം ശരിയാകും, ഇനി നിങ്ങളാരും വോട്ടു ചെയ്യേണ്ട സാഹചര്യമുണ്ടാകില്ല,” ഡൊണള്‍ഡ് ട്രംപ് വെള്ളിയാഴ്ച രാത്രി ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ തീവ്ര വലതുപക്ഷ ക്രിസ്ത്യൻ അഭിഭാഷക ഗ്രൂപ്പായ ടേണിംഗ് പോയിൻ്റ് ആക്ഷൻ സംഘടിപ്പിച്ച റാലിയിൽ പറഞ്ഞു.

വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ട്രംപ് വൈറ്റ് ഹൗസ് വിടാൻ ഒരിക്കലും തയ്യാറാകില്ലെന്നും അമേരിക്കയെ ഒരു ക്രിസ്ത്യൻ രാജ്യമാക്കാൻ ട്രംപ് ശ്രമിക്കുകയാണെന്നും ഉള്ള വിമർശനങ്ങൾ ഇതോടെ ശക്തമായി. ട്രംപ് ജനാധിപത്യത്തിന് ഭീഷണിയുയർത്തുന്നു എന്നും ഡെമോക്രാറ്റിക്ക് പാർട്ടി വക്താക്കൾ ആരോപിച്ചു.

വൈറ്റ് ഹൗസിൽ രണ്ടാമതായി നാല് വർഷം കൂടി നൽകിയാൽ ഒന്നാം ദിവസം തന്നെ സ്വേച്ഛാധിപതി ആകുമെന്ന് ട്രംപ് മാസങ്ങൾക്ക് മുൻപ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വ്‌ളാഡിമിർ പുടിൻ, വിക്ടർ ഓർബൻ, കിം ജോങ് ഉൻ എന്നിവരുൾപ്പെടെയുള്ള സ്വേച്ഛാധിപത്യ നേതാക്കളോടുള്ള തൻ്റെ ആരാധന അദ്ദേഹം ആവർത്തിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക