‘ഞാൻ ആരോഗ്യവാനാണ്, പ്രായമായെന്നേയുള്ളൂ’; രാജിവയ്ക്കില്ലെന്ന് അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷപദവി രാജിവെക്കില്ലെന്ന് അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. തനിക്ക് അസുഖങ്ങളൊന്നുമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പ്രായമായെന്നേയുള്ളൂ എന്നും വീല്‍ചെയറിന്‍റെ സഹായവുമുണ്ടെന്നും മാർപാപ്പ വ്യക്തമാക്കി. നൂറ് രാജ്യങ്ങളില്‍ ഇന്ന് പുറത്തിറങ്ങിയ പുസ്തകത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.

പരമാധ്യക്ഷപദവി ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം. ശസ്ത്രക്രിയ നടന്ന സമയത്തുപോലും രാജിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. സഭാഭരണം ബുദ്ധികൊണ്ടും ഹൃദയം കൊണ്ടുമാണ് നടത്തുന്നത്, കാലുകള്‍ കൊണ്ടല്ലെന്ന് മാർപാപ്പ പറഞ്ഞു. അതേസമയം ഫ്രാന്‍സിസ് മാര്‍പാപ്പ കടുത്ത ജലദോഷം കാരണം കഴിഞ്ഞയാഴ്ച വാര്‍ഷിക വിദേശനയ പ്രസംഗം സഹായിയെക്കൊണ്ടാണ് വായിപ്പിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സമാനമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പലവട്ടം മാര്‍പാപ്പ പ്രസംഗങ്ങള്‍ ഉപേക്ഷിക്കുകയോ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസം എണ്‍പത്തിയെട്ടാം പിറന്നാളാഘോഷിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമൊഴിയും, കര്‍ദിനാളുമാരുടെ കോണ്‍ക്ലേവ് ചേരും എന്നൊക്കെ വാര്‍ത്ത പ്രചരിക്കാറുണ്ട്. ഈ അഭ്യൂഹങ്ങള്‍ക്കാണ് ‘ഹോപ്’ (പ്രതീക്ഷ) എന്ന ആത്മകഥയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിരാമമിടുന്നത്.

Latest Stories

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്

'ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം'; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ

എല്ലാവർക്കും സഞ്ജുവിനെ മതി..!!; താരത്തിനായി ചെന്നൈയ്ക്ക് പുറമേ മറ്റ് രണ്ട് ടീമുകൾ കൂടി രംഗത്ത്