ഇസ്രായേലിനെതിരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കി ഹിസ്ബുള്ള; മാരകായുധം പുറത്തെടുത്ത് ആക്രമണം

ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഹിസ്ബുള്ള. മാരകമായ ജിഹാ​ദ് മിസൈലുകൾ ഉപയോ​ഗിച്ചായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം. ഈ മിസൈലുകൾ ആദ്യമായാണ് ഹിസ്ബുള്ള പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറിൽ നടന്ന ഇറാന്റെ സൈനിക പരേഡിൽ ജിഹാദ് മിസൈലുകൾ പ്രദ‍ർശിപ്പിച്ചിരുന്നു.

ഇസ്രായേൽ സൈന്യത്തിന് നേരെ വിവിധയിടങ്ങളിൽ ഹിസ്ബുല്ല മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈഫയിലെ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിയ്ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായി. വിവിധ മേഖലകളിലുള്ള സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു.

മറൗൺ അൽ-റാസിലെ സൈനിക താവളത്തിന് നേരെ തുടർച്ചയായി റോക്കറ്റ് ആക്രമണമുണ്ടായി. ഈ സമയത്ത് നിരവധി ഇസ്രായേൽ സൈനികർ ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന. 810 ഹെർമൻ ബ്രിഗേഡിന്റെ മാലെ ഗൊലാനി ബറാക്സിലുള്ള ആസ്ഥാനവും മെറോൻ വ്യോമതാവളവും ആക്രമിക്കപ്പെട്ടു. കിര്യത് ഷ്മോനയിലെ ഇസ്രായേൽ സൈനികർക്ക് നേരെ റോക്കറ്റ് ആക്രമണവും നടന്നു.

അതേസമയം, ലെബനന്റെ കിഴക്കൻ മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയും അറിയിച്ചു. 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലിന്റെ ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ 2,600 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അബൈദ് അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ