യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ദൃശ്യങ്ങള്‍ വിവാദമായി; വ്ലോഗര്‍ക്കെതിരെ നടപടിയുമായി ഗൂഗിള്‍

യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ദൃശ്യങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് പ്രചരിപ്പിച്ച വ്യക്തിക്ക് എതിരെ നടപടിയുമായി ഗൂഗിള്‍. ലോഗന്‍ പോള്‍ എന്ന വ്യക്തിക്ക് എതിരെയാണ് ഗൂഗിള്‍ നടപടി സ്വീകരിച്ചത്. ഇദ്ദേഹം യൂട്യൂബില്‍ പങ്കുവച്ചത് ആത്മഹത്യാ ദൃശ്യമായിരുന്നു. യുട്യൂബില്‍ വ്‌ലോഗര്‍ എന്ന നിലയില്‍ പ്രശസ്തനാണ് ലോഗന്‍ പോള്‍. തൂങ്ങിമരിച്ച വ്യക്തിയുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഗൂഗിള്‍ പ്രിഫര്‍ഡ് പ്രോഗ്രാമില്‍ നിന്നും പുറത്താക്കി.

ഗൂഗിള്‍ പ്രിഫര്‍ഡ് പ്രോഗ്രാം വഴി ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ചാനലുകള്‍ക്ക് പരസ്യം ലഭിക്കാറുണ്ട്. ഇനി മുതല്‍ ഈ വരുമാനം ലോഗന്‍ പോളിനു ലഭിക്കില്ല. ഇതിനു പുറമെ യൂട്യൂബ് റെഡ് ലോഗന്‍ പോളിനെ നായകനായി നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്ന ദി തിന്നിങ്: ന്യൂ വേള്‍ഡ് ഓര്‍ഡര്‍” എന്ന സിനിമയില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.

ഓക്കിഗഹാര വനത്തിലേക്ക് ലോഗന്‍ പോള്‍ നടത്തിയ യാത്രയിലെ വീഡിയോയാണ് വിവാദമായത്. ജപ്പാനിലെ ആത്മത്യാ വനമെന്ന പേരില്‍ കുപ്രശ്‌സതമായ സ്ഥലമാണിത്. ലോഗന്‍ പോളും സുഹൃത്തുക്കളും ചേര്‍ന്ന് യാത്ര നടത്തുന്നതിടെ വനത്തിലെ മരത്തില്‍ ഒരാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

മരത്തില്‍ തൂങ്ങി മരിച്ച ഈ വ്യക്തിയുടെ ദൃശ്യമാണ് ലോഗന്‍ പങ്കുവച്ചത്. കഴിഞ്ഞ മാസം 31 നാണ് വിവാദ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇദ്ദേഹം അപ്ലോഡ് ചെയ്തത്.

ഈ ദൃശ്യങ്ങള്‍ കണ്ടവര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഇതോടെ യൂട്യൂബ് നേരിട്ട് വീഡിയോ പിന്‍വലിച്ചു. ഗൂഗിള്‍ ആഡ് പ്രോഗ്രാം പങ്കാളിയായിരുന്നു ലോഗന്‍. ഗൂഗിള്‍ മുഖാന്തരം ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നവരില്‍ നാലാം സ്ഥാനത്താണ് ലോഗന്‍. 1.25 കോടി ഡോളര്‍ കഴിഞ്ഞ വര്‍ഷം മാത്രം ലോഗന്‍ ഇതിലൂടെ സമ്പാദിച്ചത് എന്നു ഫോബാസ് മാസിക പറയുന്നത്.

തനിക്കു ഒരു തെറ്റു പറ്റിയതാണ്. ആ വീഡിയോ പങ്കുവയ്ക്കാന്‍ പാടില്ലായിരുന്നു. അതില്‍ വിഷമം ഉണ്ടെന്നും ലോഗന്‍ അഭിപ്രായപ്പെട്ടു.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം