'നമ്മള്‍ വിജയിക്കും, ഫലം അടുത്തയാഴ്ച പുറത്തു വരും'; പരാജയം അംഗീകരിക്കാതെ ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം അംഗീകരിക്കാതെ ഡൊണള്‍ഡ്‌ ട്രംപ്. അന്തിമവിജയം തനിക്ക് തന്നെയാവുമെന്നാണ് ട്രംപ് ആവര്‍ത്തിക്കുന്നത്. ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് താന്‍ വൈറ്റ് ഹൗസില്‍ തുടരുമെന്നും ആവര്‍ത്തിക്കുന്നുണ്ട്.

“നമ്മള്‍ വിജയിക്കും. പുരോഗമനമുണ്ട്‌. ഫലം അടുത്തയാഴ്ച പുറത്തുവരും”- ട്രംപ് ട്വീറ്റ് ചെയ്തു.

ബൈഡന്‍ വിജയിച്ച സ്റ്റേറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ട്രംപ് ഫയല്‍ ചെയ്ത ഹര്‍ജികള്‍ പലതും കോടതി തള്ളി. ശേഷിക്കുന്ന ഹര്‍ജികളും തള്ളാനാണ് സാദ്ധ്യത. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്  മുതല്‍ അട്ടിമറിയുണ്ടായി എന്ന ആരോപണമാണ് ട്രംപ് ഉന്നയിക്കുന്നത്.

ട്രംപ് അധികാരത്തില്‍ തുടരുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എല്ലാ ലീഗല്‍ വോട്ടുകളും എണ്ണിക്കഴിയുമ്പോള്‍ ട്രംപിന് രണ്ടാം ഭരണമുണ്ടാവും. അതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും മൈക്ക് പോംപിയോ പറഞ്ഞു.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്