ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നു: ഡൊണാൾഡ് ട്രംപ്

ഇറാനിനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനിക നടപടികളിലൂടെ മുന്നില്‍കണ്ട ലക്ഷ്യങ്ങളെല്ലാം നേടിയെടുത്ത് കഴിഞ്ഞുവെന്ന് അവകാശപ്പെട്ടാണ് ട്രംപ് യുദ്ധം അവസാനിപ്പിച്ചേക്കുമെന്ന സൂചനകള്‍ നല്‍കിയിരിക്കുന്നത്.

‘ഇറാനിലെ ഭീകരവാദ അധികാരകേന്ദ്രങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടികളിലൂടെ ലക്ഷ്യം വെച്ച കാര്യങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. അതുകൊണ്ട് തന്നെ സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണ്. ഇറാന്റെ മിസൈലുകളും ലോഞ്ചറുകളും അടക്കമുള്ള എല്ലാ ആയുധശേഖരവും തകര്‍ക്കുക, ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുക എന്നിവയായിരുന്നു ചില ലക്ഷ്യങ്ങള്‍.

ഇറാന്‍ ഒരിക്കലും ആണവായുധ നിര്‍മാണത്തിന്റെ അരികില്‍ പോലും എത്തില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇനി എന്നെങ്കിലും മറിച്ച് സംഭവിക്കുകയാണെങ്കിലും അമേരിക്കയ്ക്ക് ആ നീക്കത്തെ അതിവേഗം തടയാനുമാകും. ഇസ്രയേല്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങി പശ്ചിമേഷ്യയിലെ നമ്മുടെ സഖ്യ രാജ്യങ്ങള്‍ക്കെല്ലാം ഏറ്റവും മികച്ച രീതിയില്‍ സുരക്ഷ ഉറപ്പ് വരുത്താനായി.

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പു വരുത്താനുള്ള നടപടികള്‍ അത് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തന്നെ ഉറപ്പ് വരുത്തണം. അമേരിക്ക ഈ കടലിടുക്ക് ഉപയോഗിക്കുന്നില്ല. മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരെ സഹായിക്കാം. ഇറാന്റെ ഭീഷണി അവസാനിച്ചാല്‍ പിന്നെ അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല. ആ രാജ്യങ്ങള്‍ക്ക് തന്നെ ചെയ്യാവുന്ന മിലിട്ടറി നടപടികളുടെ ആവശ്യമേ ഉണ്ടാകൂ,’ ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റില്‍ പറഞ്ഞു.

Latest Stories

കുത്തനെയിടിഞ്ഞ് സ്വര്‍ണവില; പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണം 1,07,040ല്‍ എത്തി; 20 ദിവസത്തിനിടെ 20,000ന് അടുത്ത് ഇടിഞ്ഞു

ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവ് ശിക്ഷ; ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി

എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്

ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ കൂടി; ഹോര്‍മൂസില്‍ അനുമതി കാത്ത് കിടക്കുന്നത് 22 ഇന്ത്യന്‍ കപ്പലുകള്‍

ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; താരത്തെ ഉൾപ്പെടുത്താതെ പോർച്ചുഗൽ കളിക്കളത്തിലേക്ക്

2027 ഏകദിന ലോകകപ്പിൽ സഞ്ജുവിന് അവസരം? ഐപിഎൽ നിർണായകമെന്ന് സൂചന; സാധ്യത പട്ടിക പുറത്ത്

വിവാഹം വീട്ടുജോലിക്ക് വേണ്ടിയല്ല, അടുക്കള, അലക്ക് ജോലികൾ പുരുഷന്മാരും ചെയ്യണമെന്ന് സുപ്രീംകോടതി

ഇറാന്റെ യുദ്ധം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ല; ഈദ് സന്ദേശത്തില്‍ മൊജ്തബ ഖമനയി

അവന് നായക സ്ഥാനം പോയിട്ട് ടീമിന്റെ ഭാഗമാകാൻ പോലും അർഹതയില്ല; തുറന്നടിച്ച് മുൻ പാക് താരം

INJURY PREMIER LEAGUE (IPL2026); ചെന്നൈ, ആർസിബി, കൊൽക്കത്ത, സൺ റൈസേഴ്‌സ് ടീമുകളിലെ പ്രധാന താരങ്ങൾക്ക് പരിക്ക്; ക്യാമ്പുകളിൽ ആശങ്ക