ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കയും ഇസ്രയേലും വിറച്ചു; യുഎസ് ഇടപെട്ടത് ഇസ്രയേല്‍ ഇല്ലാതാകുമെന്നായപ്പോള്‍; അവകാശവാദവുമായി ആയത്തുള്ള അലി ഖമനേയി

ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ അമേരിക്കയും ഇസ്രയേലും വിറച്ചെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ഖത്തറിലെ വ്യോമതാവളത്തിലേക്ക് ഇറാന്‍ നടത്തിയ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ്. ഇസ്രായേലിനെതിരേ ഇറാന്‍ വിജയം കൈവരിച്ചതായും അദേഹം അവകാശപ്പെട്ടു.

ഇസ്രയേലിന് ആക്രമണത്തില്‍ വലിയ തകര്‍ച്ചയുണ്ടായി. അമേരിക്ക ഇടപെട്ടില്ലെങ്കില്‍ സയണിസ്റ്റ് രാഷ്ട്രത്തെ തകര്‍ക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇറാനെതിരെയുണ്ടാകുന്ന ഏത് ആക്രമണത്തിനും വലിയ വില നല്‍കേണ്ടിവരും.

ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നും അദ്ദേഹം പത്തുമിനിറ്റിലധികം നീണ്ട വീഡിയോയില്‍ പറഞ്ഞു. ‘രാജ്യത്തിന്റെ ആണവശേഷി പൂര്‍ണമായും തകര്‍ത്തതായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന വീരവാദമാണ്. വിജയിച്ചത് ഇറാനാണ്. സയണിസ്റ്റ് രാജ്യത്തെ തോല്‍പ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും അഭിനന്ദനം’- അദ്ദേഹം പറഞ്ഞു. ഇസ്രയേലുമായി 12 ദിവസംനീണ്ട സംഘര്‍ഷം അവസാനിച്ചശേഷം ആദ്യമായാണ് ഖമനേയി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തലിന് ശേഷമുള്ള ആദ്യപ്രതികരണമാണ് ഖമീനിയുടേത്. യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കില്‍ ഇസ്രയേല്‍ പൂര്‍ണമായും നശിപ്പിക്കപ്പെടുമെന്ന് കരുതിയാണ് ആക്രമണത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഈ യുദ്ധത്തില്‍ അവര്‍ക്ക് യാതൊരു തരത്തിലുള്ള നേട്ടവും ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും ഖമീനി പറഞ്ഞു.

മേഖലയിലെ പ്രധാന യുഎസ് താവളങ്ങളിലൊന്നായ അല്‍-ഉദൈദ് വ്യോമതാവളത്തില്‍ ആക്രമണം നടത്തുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായി ഖമീനി പറഞ്ഞു. ഭാവിയില്‍ വേണ്ടിവന്നാല്‍ ഇത്തരം നടപടി ആവര്‍ത്തിക്കപ്പെടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

ജൂണ്‍ 18-നായിരുന്നു ഖമീനിയുടെ അവസാന പ്രതികരണം ഉണ്ടായത്. എന്നാല്‍, പിന്നീട് അദ്ദേഹം പൊതു പ്രസ്താവനകളൊന്നും നടത്തിയില്ല. ഖമീനി എവിടെയെന്ന ചോദ്യം ഇസ്രയേല്‍ മാധ്യമങ്ങളടക്കം ഉയര്‍ത്തിയിരുന്നു.

Latest Stories

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി