യമനിലെ യുഎസ് ആക്രമണത്തിൽ മരണം 80 ആയി; 150ലേറെ പേർക്ക് പരിക്ക്

യെമനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ എൺപത് പേർ കൊല്ലപ്പെടുകയും 150ൽ ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഹൂതികളുടെ സൈനികശേഷി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്ന് പെൻ്റഗൺ അറിയിച്ചു. അതിനിടെ ഗസ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അമ്പതിലേറെ പേർ കൊല്ലപ്പെട്ടു.

ഗസ്സ യുദ്ധവും ഉപരോധവും അടിച്ചേൽപ്പിച്ച് ഫലസ്‌തീൻ ജനതയെ വേട്ടയാടുന്ന ഇസ്രയേലിനെതിരെ നിലയുറപ്പിച്ചതിൻ്റെ പേരിൽ യെമനിലെ ഹൂതികൾക്കെതിരായ ആക്രമണം വ്യാപിപ്പിച്ച് അമേരിക്ക. ഹുദൈദ പ്രവിശ്യയിലെ റാസ് ഇസ തുറമുഖത്തിനു നേരെ നടന്ന ആക്രമണത്തിൽ 80 പേരാണ് കൊല്ലപ്പെട്ടത്. 150 അധികം പേർക്ക് പരിക്കേറ്റതായും ഹുദൈദ ഹെൽത്ത് ഓഫീസ് അറിയിച്ചു. മാർച്ച് 15 മുതൽ യെമനിലെ ഹൂതികൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണത്തിലെ ഏറ്റവും വലുതാണിത്. യെമനിലെ ജനതക്കെതിരെയല്ല, ഹൂതികളുടെ സൈനികശേഷി അമർച്ച ചെയ്യുകയാണ് ആക്രമണലക്ഷ്യമെന്ന് അമേരിക്ക അറിയിച്ചു. ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം കൂടുതൽ ശക് തമാക്കുമെന്ന് പെൻ്റഗൺ വെളിപ്പെടുത്തി. ഗസ്സയിലെ ഇസ്രായേൽ ആക്രമണവും തുടരുകയാണ്. ഇന്നലെ മാത്രം 51 പേരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇവരിൽ പകുതിയിലേറെയും കുട്ടികളും സ്ത്രീകളുമാണ്.

ഗസ്സയിലെ മാനുഷിക ശൃംഖല അപ്പാടെ തകർന്നതായി ലോകത്തെ 12 പ്രധാന സന്നദ്ധ സംഘടനകൾ സംയുക്‌ത പ്രസ്‌താവനയിൽ വ്യക്‌തമാക്കി. ഭക്ഷണവും വെള്ളവും മരുന്നും നി ഷേധിച്ച് ആയിരങ്ങളെ മരണവഴിയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് യു.എൻ ഏജൻസികളും കുറ്റപ്പെടുത്തി. അതിനിടെ, ഈജിപ്ത് സമർപ്പിച്ച പുതിയ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രായേലിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം വൈകുകയാണ്. എത്രയും പെട്ടെന്ന് വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാനുള്ള ഊർജിത നടപടികൾ തുടരുമെന്ന് മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ