കോവിഡ് പശ്ചാത്തലത്തിൽ ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

കൊറോണ വെെറസിൻറെ പശ്ചാത്തലത്തിൽ ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ. ലോകത്ത് ഭക്ഷണം കിട്ടാതെ വലയുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ്‌ പ്രോഗ്രാം പ്രവചിക്കുന്നത്.

ലോകത്ത് ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നവരുടെ എണ്ണം ഈ സമയത്ത് ഇരട്ടിയാവും. ലോകത്തെ മുഴുപ്പട്ടിണിക്കാരുടെ എണ്ണം പതിമൂന്നര കോടിയിൽ നിന്ന് ഇരുപത്തിയഞ്ചര കോടിയായി ഉയരുമെന്നാണ് പ്രവചനം. മഹാവിപത്ത് തടയാൻ അടിയന്തര നടപടികൾ വേണമെന്നും വേൾഡ് ഫുഡ്‌ പ്രോഗ്രം മുന്നറിയിപ്പ് നൽകുന്നു.

അതിനിടെ അമേരിക്കയിൽ സ്ഥിരീകരിച്ച കോവിഡ് കേസുകൾ എട്ട് ലക്ഷം കടന്നു. 480 ബില്യൺ ഡോളറിന്റെ കോവിഡ് സാമ്പത്തിക പാക്കേജ് സെനറ്റ് പാസ്സാക്കി. പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച ഇമ്മിഗ്രേഷൻ വിലക്ക് ഗ്രീൻ കാർഡ് അപേക്ഷകർക്ക് മാത്രമായി ചുരുക്കി.

ബ്രിട്ടനിലും കോവിഡ്‌ മരണം ഉയരുകയാണ്. ഇന്നലെ മാത്രം മരിച്ചത് 828 പേരാണ്. ആകെ മരണം 17,337 ആയി. ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് നാളെ മുതൽ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങും ലണ്ടനിലെ ഇമ്പീരിയൽ കോളജും അവർ വികസിപ്പിച്ച പ്രതിരോധ മരുന്നിന്റെ പരീക്ഷണത്തിനായി വോളണ്ടിയർമാരെ തേടുന്നുണ്ട്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍