ബിറ്റ്‌കോയിൻ മൂല്യം തകർന്നു, 10 മണിക്കൂറിനുള്ളിൽ നഷ്ടമായത് 2500 ഡോളർ, ഇതറിയം വിലയിൽ മുന്നേറ്റം

ലോക സാമ്പത്തിക രംഗത്ത് കടുത്ത ആശങ്കകൾ പരത്തി ബിറ്റ്കോയിൻറെ മൂല്യത്തിൽ വെള്ളിയാഴ്ച വൻ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ കേവലം 10 മണിക്കൂറിനുള്ളിൽ ഈ ഇന്റർനെറ്റ് അധിഷ്ഠിത കറൻസിയുടെ മൂല്യത്തിൽ 20 ശതമാനം ഇടിവുണ്ടായി. വ്യാഴാഴ്ച്ച ബിറ്റ്കോയിൻറെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമായ 19500 ഡോളർ രേഖപ്പെടുത്തിയ ശേഷം ഇന്നലെ 16000 ഡോളറിനു താഴേക്ക് കൂപ്പു കുത്തുകയായിരുന്നു. ഇതോടെ ഈ കറൻസിയിൽ കോടികൾ എറിഞ്ഞു വൻ തോതിൽ ഊഹക്കച്ചവടം നടത്തുന്ന ലോകമെമ്പാടുമുള്ള ഇടപാടുകാർ ശക്തമായ ആശങ്കയിലാണ്.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ മൂല്യം കുതിച്ചുയരുകയായിരുന്നു. ബുധനാഴ്ചയോടെ ഒരു കോയിന്റെ മൂല്യം 15000 ഡോളർ കടന്നു. അമേരിക്കയിലെ ജി ഡി എ എക്‌സ് എക്‌സ്‌ചെഞ്ചിലാണ് മൂല്യത്തിൽ പ്രകടമായ ചാഞ്ചാട്ടമുണ്ടായത്. ബിറ്റ്കോയിൻറെ വ്യാപാരം തകൃതിയായ ലക്സമ്പർഗിലെ ബിറ്റ്സ്റ്റാമ്പിൽ 15900 ഡോളറാണ് ഇതിന്റെ മൂല്യം. ഇത് ഇടക്ക് 13482 ഡോളർ വരെ താഴ്ന്നതായി വിദഗ്‌ധർ പറഞ്ഞു. ഞായറാഴ്ച ചിക്കാഗോയിലെ ഗ്ലോബൽ മാർക്കറ്റ് എക്‌സ്‌ചേഞ്ചിൽ ബിറ്കോയിൻറെ അവധി വ്യാപാരം തുടങ്ങും. തുടർന്ന് സി എം ഇ ഗ്രൂപ് എന്ന സ്ഥാപനവും അവധി വ്യാപാരം ആരംഭിക്കും.

ബിറ്റ്‌കോയിനെ പിന്തുടർന്ന് ഇത്തരം മറ്റ് ക്രിപ്റ്റോ കറൻസികളും രംഗത്തെത്തിയിട്ടുണ്ട്. ഇതറിയം എന്നതാണ് വ്യാപാരത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്റർനെറ്റ് അധിഷ്ഠിത കറൻസി. ഇതിന്റെ മൂല്യം വെള്ളിയാഴ്ച 8 ശതമാനം കൂടി.

ഈ വർഷം ജനുവരിക്കു ശേഷം ബിറ്റ്കോയിൻറെ മൂല്യത്തിൽ 1500 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഒക്ടോബറിൽ മാത്രം മൂന്ന് ഇരട്ടി വർധന രേഖപ്പെടുത്തി. ഇതാണ് ഇപ്പോൾ വലിയ തോതിൽ തകർന്നടിഞ്ഞത്.

ഇന്ത്യയിൽ ഇത്തരം ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് റിസർവ് ബാങ്ക് അംഗീകാരം നൽകിയിട്ടില്ല. എന്നാൽ ഇവിടെയും കോടികൾ ഇതിൽ മുടക്കിയവരുണ്ടെന്നാണ് റിപോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം നിക്ഷേപകർക്ക് റിസർവ് ബാങ്ക് ,മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം