യാത്രക്കിടെ ടയര്‍ ഊരിത്തെറിച്ചു; എയര്‍ കാനഡ വിമാനം അടിയന്തരമായി താഴെയിറക്കി; വീഡിയോ കാണാം

യാത്രയ്ക്കിടെ ടയര്‍ ഊരിത്തെറിച്ച് പോയതിനാല്‍ എയര്‍ കാനഡ വിമാനം അടിയന്തരമായി നിലത്തിറക്കി. ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് യാത്രപുറപ്പെട്ട എയര്‍ബസ് എ319 വിഭാഗത്തിലുള്ള വിമാനമാണ് ടൊറണ്ടോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. 120 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.അതേസമയം എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനത്തിലെ ആറ് ടയറുകളിലൊന്നിന് ചില പ്രശ്‌നങ്ങളുണ്ടായെന്നാണ് എയര്‍ കാനഡ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അന്വേഷണം നടക്കുന്നതിനാല്‍ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും കമ്പനി അറിയിച്ചു.

എയര്‍ ബസ് വിമാനങ്ങളില്‍ പിന്‍വശത്ത് പ്രധാന ലാന്റിങ് ഗിയറുകളില്‍ രണ്ടുവീതം വലിയ ടയറുകളും മുന്നില്‍ രണ്ട് ചെറിയ ടയറുകളുമാണ് ഉണ്ടാവാറുള്ളത്. ഇതില്‍ വിമാനത്തിന്റെ പിന്‍ഭാഗത്ത് വലതുവശത്തുള്ള പ്രധാന ലാന്റിങ് ഗിയറിലെ ഒരു ടയറാണ് ഊരിപ്പോയത്. ഒരു ടയറിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാലും സുരക്ഷിതമായി ലാന്റ് ചെയ്യുന്നതിനാണ് ഓരോ ലാന്റിങ് ഗിയറിലും ഒന്നിലധികം ടയറുകള്‍ സജ്ജീകരിക്കുന്നത്. വിമാനം ലാന്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Latest Stories

ചെന്നൈ രാജസ്ഥാൻ മത്സരം ആയിരുന്നില്ല നടന്നത്, ആർആർ വേഴ്സസ് ആർആർ മത്സരമായിരുന്നു; അമ്മാതിരി ചതിയാണ് ആ താരം കാണിച്ചത്: ആകാശ് ചോപ്ര

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ.. മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകള്‍ക്കപ്പുറം ശോഭിക്കട്ടെ: ആര്‍ ബിന്ദു

സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി; 5000 വളര്‍ത്തു പക്ഷികളെ ഇന്ന് കൊല്ലും; കേരളത്തിനെതിരെ കടുത്ത നിയന്ത്രണങ്ങളുമായി തമിഴ്‌നാട്

ആ ഇന്ത്യൻ താരമാണ് എന്റെ ബാറ്റിംഗിൽ നിർണായക സ്വാധീനം ചെലുത്തിയത്, പാകിസ്ഥാൻ താരങ്ങൾ എല്ലാവരും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്: മുഹമ്മദ് റിസ്‌വാൻ

സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടോ, കോഹ്‌ലിയുടെ കവര്‍ ഡ്രൈവോ?, തിരഞ്ഞെടുപ്പുമായി ജാന്‍വി കപൂര്‍

ഇസ്രയേല്‍ ആക്രമണം; ഗാസയിൽ യുഎന്‍ പ്രവര്‍ത്തകനായ ഇന്ത്യക്കാരന് ദാരുണാന്ത്യം

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു

സിറോ മലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്‍ബാന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വത്തിക്കാന്‍; വിമതരെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാര്‍പ്പാപ്പ

പ്രശസ്ത നടന്‍ എംസി കട്ടപ്പന അന്തരിച്ചു