ലണ്ടനിൽ നടന്ന വംശീയ ആക്രമണത്തിൽ യുവതിയുടെ തലയോട്ടിയിൽ നിന്നും മുടി പറിച്ചെടുത്തു

ലണ്ടനിൽ നടന്ന വംശീയ ആക്രമണത്തിൽ 31 കാരിയായ സ്ത്രീയുടെ തലയോട്ടിയിൽ നിന്ന് മുടി പറിച്ചെടുത്തു. ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന ആളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു.

2021 ഡിസംബർ 18-ന് സൗത്ത് ലണ്ടനിലെ ഈസ്റ്റ് ക്രോയ്‌ഡൺ റെയിൽവേ സ്‌റ്റേഷനു പുറത്തായിരുന്നു സംഭവം. ആക്രമണത്തിന് ഇരയായ യുവതി റൂട്ട് 119 ബസിൽ നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സ്‌കോട്ട്‌ലൻഡ് യാർഡ് പറയുന്നതനുസരിച്ച്, സ്ത്രീയുടെ മുടി പ്രതി പറിച്ചെടുത്തു. അതിന്റെ ഫലമായി സ്ത്രീയുടെ തലയോട്ടിയിൽ നിന്ന് ഒരു ഭാഗം കീറിവന്നു. ഗാർഡിയൻ റിപ്പോർട്ട് ചെയ്തതനുസരിച്ച് പിന്നീട് പ്രതി സ്ത്രീയുടെ തലയ്ക്ക് പിന്നിൽ അടിക്കുകയും അവർ വീഴുകയും ചെയ്തു.

ഏറെ നേരം നീണ്ട വംശീയ അതിക്രമത്തിൽ ഇരയുടെ മുഖത്തും മുറിവേറ്റിട്ടുണ്ട്. “ഇത് തികച്ചും പ്രകോപനരഹിതമായ ആക്രമണമായിരുന്നു, ഇര നിലത്ത് കിടക്കുമ്പോഴും അക്രമം തുടർന്നു” ഡിറ്റക്ടീവ് കോൺസ്റ്റബിൾ ബെക്കി ഹ്യൂസ് പറഞ്ഞു.

“സംഭവ സമയം അവിടെ ഉണ്ടായിരുന്നവരോ അല്ലെങ്കിൽ ഇന്ന് ഞങ്ങൾ പുറത്തുവിട്ട ചിത്രം തിരിച്ചറിയുന്നവരോ മുന്നോട്ട് വരാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഞങ്ങൾക്ക് പ്രതിയെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും വേണം,” പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

“കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നത്, പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ ഉള്ളത്, ഞങ്ങളുടെ പ്രധാന മുൻഗണനയായി തുടരുന്നു,” ഡിറ്റക്ടീവ് കോൺസ്റ്റബിൾ ബെക്കി ഹ്യൂസ് തുടർന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്