ജാതിയുടെ പേര് പറഞ്ഞ് ഓൺലൈൻ ഭക്ഷണ വിതരണക്കാരന് മർദ്ദനം

ജാതിയുടെ പേര് പറഞ്ഞ് ഓൺലൈൻ ഭക്ഷണവിതരണക്കാരന് മർദ്ദനം. ഉത്തർപേദേശിലെ ലഖ്നോയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഓർഡർ ചെയ്ത ഭക്ഷണം നൽകാനെത്തിയ സൊമാറ്റോ ജീവനക്കാരൻ വിനീത് കുമാറിനാണ് ജാതി അധിക്ഷേപവും മർദനവും നേരിടേണ്ടി വന്നത്. ഭക്ഷണവുമായി ചെന്നപ്പോൾ കസ്റ്റമർ പുറത്തിറങ്ങി പേരും ജാതിയും ചോദിച്ചതായി വിനീത്കുമാർ പറഞ്ഞു.

താൻ ഒരു താഴ്ന്നജാതിക്കാരനാണെന്ന് അറിഞ്ഞപ്പോൾ തൊട്ടുകൂടാത്തയാളുടെ കൈയിൽ നിന്ന് ഭക്ഷണം വാങ്ങില്ലെന്നും ‘അൺടച്ചബിൾ’ എന്ന് വിളിക്കുകയും ചെയ്തു. ഓർഡർ സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഓർഡർ കാൻസൽ ചെയ്യാൻ പറഞ്ഞതിനെ തുടർന്ന്, ജീവനക്കാരന്റെ മുഖത്ത് തുപ്പുകയും ആളുകളെ വിളിച്ച്കൂട്ടി യുവാവിനെ ക്രൂരമായി മർദിച്ചു. വിനീതിന്‍റെ ബൈക്കും സംഘം വിട്ടുകൊടുത്തില്ല.

കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ബൈക്ക് വീണ്ടെടുക്കാൻ വിനീതിനെ സഹായിച്ചത്. വിനീത്കുമാർ നാല് വർഷമായി സൊമാറ്റോയിലെ ജീവനക്കാരനാണ്. ജാതിയുടെ പേരിൽ ഓൺലൈൻ ഭക്ഷണവിതരണക്കാരന്‍റെ മുഖത്ത് തുപ്പുകയും ക്രൂരമായി മർദിക്കുകയും ചെയ്തയാൾക്കെതിരെ പൊലീസ് കേസെടുത്തു.

പരാതിയുടെ അടിസ്ഥാനത്തിൽ എസ്‌.സി, എസ്.ടി അതിക്രമങ്ങൾ തടയൽ നിയമങ്ങളും മറ്റ് വകുപ്പുകളും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഈസ്റ്റ് സോൺ അഡീഷണൽ പൊലീസ് കമീഷ്ണർ കാസിം ആബിദി പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. പ്രതിയെ ഉടൻ കണ്ടെത്തുമെന്നും കന്റോൺമെന്‍റ് എ.സി.പിക്ക് അന്വേഷണ ചുമതല നൽകിയെന്നും അബിദി പറഞ്ഞു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ