സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ്; വന്‍ വിജയം ഉറപ്പാക്കി ഓം ബിര്‍ള

ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ്. ബിജെപി സ്ഥാനാര്‍ഥി ഓം ബിര്‍ളയെ പിന്തുണയ്ക്കുമെന്ന് ജഗന്‍ മോഹന്‍ റെഡി വ്യക്തമാക്കി. ലോകസഭയില്‍ നാല് എംപിമാരാണ് വൈഎസ്ആര്‍സിപിക്കുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ 25 ലോക്സഭാ മണ്ഡലത്തില്‍ 16 എണ്ണവും വിജയിച്ചത് എന്‍ഡിഎയുടെ ഭാഗമായുള്ള തെലുഗുദേശം പാര്‍ട്ടിയാണ്. 2019-ലെ തിരഞ്ഞെടുപ്പില്‍ 22 സീറ്റുനേടിയ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നാലുസീറ്റില്‍ ഒതുങ്ങി. സഖ്യകക്ഷിയായ ബി.ജെ.പി. മൂന്നുസീറ്റും ജനസേനാപാര്‍ട്ടി രണ്ടുസീറ്റും നേടിയിരുന്നു.

എന്‍ഡിഎ സ്ഥാനാര്‍ഥി ഓം ബിര്‍ളയും ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷും തമ്മിലാണ് മത്സരം. മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് ലോക്‌സഭയില്‍ കീഴ്‌വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും ഇത് നിഷേധിക്കപ്പെട്ടിരുന്നു.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പിന്തുണകൂടി ലഭിച്ചതോടെ 297 വോട്ടുകള്‍ നേടി ഓം ബിര്‍ള വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്