വനിതാ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്തൊരു അഭിമാന നിമിഷമാണിതെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച രാഹുൽ ഗാന്ധി നിങ്ങൾ ഉയർത്തിയത് ട്രോഫി മാത്രമല്ല രാജ്യത്തിൻറെ ആത്മാവിനെ കൂടിയാണെന്നും പറഞ്ഞു. നമ്മുടെ നീല നിറത്തിലുള്ള സ്ത്രീകൾ ചരിത്രം സൃഷ്ടിച്ചുവേണ്ട രാഹുൽ കുറിച്ചു. ഈ വിജയത്തിലൂടെ നിങ്ങൾ കോടിക്കണക്കിന് ഹൃദയങ്ങളെ സ്പർശിച്ചുവെന്നും രാഹുൽ ഗാന്ധി കുറിച്ചു.