മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കേന്ദ്ര മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു യശ്വന്ത് സിൻഹ. 83 കാരനായ മുൻ മുതിർന്ന ബിജെപി നേതാവ് 2018 ൽ പാർട്ടി വിട്ടിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി നേതാക്കളും അണികളും തൃണമൂൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് ചേരുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ഈ സാഹചര്യത്തിൽ  യശ്വന്ത് സിൻഹ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ ചേരുന്നത് പാർട്ടിയെ സംബന്ധിച്ച് വലിയ വിജയമാണ്.

കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ ഉച്ചകഴിഞ്ഞ് ഡെറക് ഓ ബ്രയൻ, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖർജി എന്നിവരുടെ സാന്നിദ്ധ്യത്തിൽ യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. യശ്വന്ത് സിൻ‌ഹ തങ്ങളോടൊപ്പം ചേരുന്നതിൽ അഭിമാനമുണ്ടെന്ന് സുബ്രത മുഖർജി പറഞ്ഞു.

പാർട്ടിയിൽ ചേരുന്നതിന് മുമ്പ് യശ്വന്ത് സിൻഹ മുഖ്യമന്ത്രി മമത ബാനർജിയെ അവരുടെ വസതിയിൽ പോയി കണ്ടു. “രാജ്യം ഒരു വലിയ വഴിത്തിരിവിലായിരുന്നു. നമ്മൾ വിശ്വസിച്ച മൂല്യങ്ങൾ അപകടത്തിലാണ്. ജുഡീഷ്യറി ഉൾപ്പെടെ സ്ഥാപനങ്ങൾ ദുർബലമാവുകയാണ്, രാജ്യത്തുടനീളം ഗൗരവമേറിയ വലിയ പോരാട്ടം അനിവാര്യമാണ്. ഇത് ഒരു രാഷ്ട്രീയ പോരാട്ടം മാത്രമല്ല, ഇത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്,” തൃണമൂൽ കോൺഗ്രസിൽ ചേർന്ന യശ്വന്ത് സിൻഹ പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്