ശ്വാസം പരിശോധിക്കാനെന്ന് പറഞ്ഞ് ശരീരത്തില്‍ സ്പര്‍ശിച്ചു, എട്ട് തവണ ലൈംഗിക അതിക്രമം നടന്നു; ബ്രിജ് ഭൂഷണ് എതിരെ ഗുസ്തിതാരങ്ങളുടെ മൊഴി

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ സ്വകാര്യ മൊഴി നല്‍കി ഗുസ്തി താരങ്ങള്‍. ഗുസ്തി ഫെഡറേഷന്‍ ഓഫിസ്, പരിശീലനകേന്ദ്രം, തുടങ്ങിയ ഇടങ്ങളിലായി 8 തവണ ലൈംഗികാതിക്രമം ഉണ്ടായെന്നുമാണ് മൊഴി. രണ്ട് താരങ്ങള്‍ നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നു.

ശ്വാസം പരിശോധിക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷണ്‍ തങ്ങളെ മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്നാണ് മൊഴി. ഗുസ്തി ഫെഡറേഷനിലുള്ള ഇയാളുടെ സ്വാധീനവും അദ്ദേഹം തങ്ങളുടെ കരിയര്‍ നശിപ്പിക്കുമെന്ന ഭയവും മൂലമാണ് ഇതിനെ കുറിച്ച് മുമ്പ് പറയാതിരുന്നതെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

അഞ്ച് തവണ തനിക്കെതിരെ ലൈഗിംകാതിക്രമം നടന്നെന്ന് മറ്റൊരു ഗുസ്തി താരത്തിന്റെ പരാതിയില്‍ പറയുന്നുണ്ട്. 2016ലെ ടൂര്‍ണമെന്റിനിടെ റസ്റ്റോറന്റില്‍ വെച്ചായിരുന്നു ഒരു സംഭവം. തന്നോടൊപ്പം ടേബിളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷം സിംഗ് മാറിടത്തിലും വയറിലും സ്പര്‍ശിച്ചു.

ഈ സംഭവത്തിന് ശേഷം തനിക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നുണ്ട്. 2019ല്‍ മറ്റൊരു ടൂര്‍ണമെന്റിനിടയിലും സിംഗ് ഒരിക്കല്‍ കൂടി തന്റെ മാറിടത്തിലും വയറിലും സ്പര്‍ശിച്ചതായും പറയുന്നുണ്ട്.

2018ല്‍ വാമിംഗ് അപ് ചെയ്യുന്നതിനിടെ തന്റെ സമ്മതമില്ലാതെ സിംഗ് തന്റെ ജേഴ്സി ഉയര്‍ത്തിയ ശേഷം ശ്വാസം പരിശോധിക്കണമെന്ന് പറഞ്ഞ് മാറിടത്തിലും വയറിലും സ്പര്‍ശിച്ചു. ഇത് തന്നെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു.

ഒരു വര്‍ഷത്തിന് ശേഷം ഫെഡറേഷന്‍ ഓഫീസില്‍ എത്തി അവിടെയുള്ള മറ്റുള്ളവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട് തന്നെ അടുത്തേക്ക് വലിച്ചു നിര്‍ത്തി ശരീരത്തില്‍ സ്പര്‍ശിച്ചു എന്നിങ്ങനെയാണ് രണ്ട് പരാതികളിലും പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ