'ലോകബാങ്കിന്റെ 14,000 കോടിരൂപ ബിഹാര്‍ തിരഞ്ഞെടുപ്പിനായി വകമാറ്റി'; നിതീഷ് കുമാർ സര്‍ക്കാരിനെതിരേ ആരോപണവുമായി ജെഎസ്പി

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുവേണ്ടി ലോകബാങ്കിന്റെ 14,000 കോടിരൂപയുടെ ഫണ്ട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ വകമാറ്റിയെന്നാരോപിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി (ജെഎസ്പി). സൗജന്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ് ഫണ്ട് വകമാറ്റിയതെന്ന് ജെഎസ്പി ദേശീയ അധ്യക്ഷന്‍ ഉദയ് സിങ് പറഞ്ഞു.

പൊതുപണം ഉപയോഗിച്ച് ജനങ്ങളുടെ വോട്ട് ‘വാങ്ങാന്‍’, ജൂണ്‍മുതല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ 40,000 കോടിരൂപ ധൂര്‍ത്തടിച്ചുവെന്നും ആരോപണമുണ്ട്. മുന്‍പെങ്ങുമില്ലാത്ത വ്യാപ്തി ഇതിനുണ്ട്. ലോകബാങ്കില്‍നിന്ന് വായ്പയായി ലഭിച്ച 14,000 കോടിരൂപ പോലും ആനുകൂല്യങ്ങള്‍ക്കും സൗജന്യങ്ങള്‍ക്കുമായി വകമാറ്റി ചെലവഴിച്ചുവെന്നും ഉദയ് സിങ് പറഞ്ഞു.

ജന്‍ സുരാജ് പാര്‍ട്ടിയുടെ ഒരു വിഭാഗം വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചതായും ഉദയ് സിങ് കൂട്ടിച്ചേർത്തു. ആര്‍ജെഡി അധികാരത്തിലെത്തിയാല്‍ ജംഗിള്‍ രാജ് മടങ്ങിയെത്തുമെന്ന ഭയത്തെത്തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ ജെഎസ്പിക്ക് ഒരു സീറ്റില്‍പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Latest Stories

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി

'പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്, അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു'; അനുഭവം തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ്

'സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറുകയാണ്, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവർ മാറിയില്ല'; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണം: രമേശ് പിഷാരടി