സ്ത്രീയുടെ ശരീരം അവളുടെ മാത്രമാണ്, സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഡല്‍ഹി കോടതി

സമ്മതമില്ലാതെ ആര്‍ക്കും ഒരു സ്ത്രീയെ സ്പര്‍ശിക്കാനാവകാശമില്ലെന്ന് കോടതി.ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സീമ മൈനിയയാണ് സമ്മതമില്ലാതെ സ്ത്രീയെ സ്പര്‍ശിക്കുന്നത് കുറ്റകരമാണെന്ന് നിരീക്ഷിച്ചത്. ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി കയ്യേറ്റം ചെയ്ത കുറ്റവാളിക്ക് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിധിക്കവെയാണ് ജഡ്ജിയുടെ നിരീക്ഷണം.

ഒരു സ്ത്രീയുടെ ശരീരമെന്നത് അവള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും മറ്റൊരാള്‍ക്കും അവളുടെ ശരീരത്തില്‍ സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ അവകാശമുണ്ടാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീ ലമ്പടനും ലൈംഗിക വൈകൃതവുമുള്ള വ്യക്തിയാല്‍ സ്ത്രീകള്‍ തുടര്‍ച്ചയായി ഇരയാക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. നിസഹായരായ സ്ത്രീകളെ ബലം പ്രയോഗിച്ച് ഉപദ്രവിക്കുന്നത് സ്ത്രീകളുടെ സ്വകാര്യതക്കും തെരഞ്ഞെടുപ്പിനും മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശുകാരനായ ചവി രാം എന്നയാള്‍ക്കാണ് തടവു ശിക്ഷ വിധിച്ചത്. ഡല്‍ഹി മുഖര്‍ജി നഗറിലെ തിരക്കുള്ള ചന്തയില്‍ വെച്ച് ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചതിനാണ് പ്രതിക്ക് കോടതി കഠിന തടവ് ശിക്ഷിച്ചത്. 2014നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരക്കേറിയ മുഖര്‍ജി നഗറിലെ ചന്തയില്‍ വെച്ച് റാം പെണ്‍കുട്ടിയെ കയറിപിടിക്കുകയായിരുന്നു. കുട്ടി ഉടന്‍ തന്ന അമ്മയെ അറിയിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മറ്റുള്ളവരുടെ സഹായത്തോടെ അമ്മ പിടികൂടി പോലീസിലേല്‍പിക്കുകയുമായിരുന്നു. സ്ത്രീ ലമ്പടനും ലൈംഗിക വൈകൃതങ്ങളുമുള്ളയാളാണ് പ്രതിയെന്ന് കോടതി കണ്ടെത്തി. യാതൊരു തരത്തിലുമുള്ള ന്യായീകരണമോ കരുണയോ പ്രതി ്ര്‍ഹിക്കുന്നില്ലെന്നും കോടതി ചുണ്ടിക്കാട്ടി. തടവിന് പുറമെ പ്രതിക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന