കറുത്ത നിറത്തിന്റെ പേരിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ തീ കൊളുത്തി കൊന്നു; യുവതിക്ക് ജീവപര്യന്തം

കറുത്ത നിറത്തിന്‍റെ പേരില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിൽ 2019 ലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് സത്യവീര്‍ സിംഗിനെ കൊലപ്പെടുത്തിയ പ്രേംശ്രീക്കാണ് പ്രാദേശിക കോടതി നാല് വർഷത്തിന് ശേഷം ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2017 ലാണ് ഇവരുടെ വിവാഹം നടന്നത്. ബറേലിയിൽ ഫത്തേഗഡിലെ ബിച്ചേട്ടയിലാണ് ഇവര്‍ താമസിസിച്ചിരുന്നത്. ഭർത്താവിന്‍റെ രൂപത്തിലും കറുത്ത നിറത്തിലും അസ്വസ്ഥയായ പ്രേംശ്രീ പലവട്ടം സത്യവീറിനോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും യുവാവ് വിവാഹമോചനത്തിന് തയ്യാറായില്ല. 2018 നവംബറില്‍ ഇവര്‍ക്ക് ഒരു മകള്‍ ജനിക്കുകയും ചെയ്തു.

2019 ഏപ്രില്‍ 15ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്‍റെ ദേഹത്തേക്ക് ഇവർ പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന സത്യവീർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ‘ഞാൻ ഉറങ്ങുകയായിരുന്നപ്പോൾ ഭാര്യ എന്നെ തീകൊളുത്തി’ എന്നായിരുന്നു സത്യവീറിന്റെ മരണമൊഴി.

2021ൽ പോലീസ് പ്രേംശ്രീക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും കോടതി നടപടിക്കിടെ 10 സാക്ഷികൾ പ്രേംശ്രീക്കെതിരെ മൊഴി നൽകുകയും ചെയ്തു. അതേസമയം തന്‍റെ ഭർത്താവിനെ രക്ഷിക്കാൻ താൻ ശ്രമിച്ചുവെന്നും അതിനിടയിൽ പൊള്ളലേറ്റുവെന്നും പ്രേംശ്രീ അവകാശപ്പെട്ടു.

എന്നാൽ അയൽക്കാർ സഹായത്തിനായി ഓടിയെത്തിയപ്പോൾ വാതിൽ തുറക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദ്യം ചെയ്തു, കൂടാതെ അവർക്ക് പൊള്ളലേറ്റ പാടുകളൊന്നും ഇല്ലായിരുന്നെന്നും, സാധാരണയായി ആരെങ്കിലും മറ്റൊരാളെ തീയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുമ്പോൾ പൊള്ളലുകൾ സംഭവിക്കുമെന്നും കോടതി നിരീക്ഷിച്ചു.

തിങ്കളാഴ്ച കോടതിയിൽ വാദം കേൾക്കാൻ 5 വയസുള്ള മകളോടൊപ്പം വന്ന പ്രേംശ്രീ മാധ്യമങ്ങളെ കാണുകയും, താനല്ല ഭർത്താവിനെ കൊന്നതെന്ന് ആവർത്തിക്കുകയും ചെയ്തു. സ്വത്ത് തർക്കത്തെത്തുടർന്ന് തന്റെ ഭർത്താവിന്റെ വീട്ടുകാർ തന്നെ കുടുക്കിയതാണെന്നും തറപ്പിച്ചു പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രായപൂർത്തിയാകാത്ത മകളെ വളർത്താനുള്ള ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടി ശിക്ഷ കുറയ്ക്കാൻ മജിസ്‌ട്രേറ്റിനോട് പ്രേംശ്രീ നേരത്തെ അപേക്ഷിച്ചിരുന്നു.

Latest Stories

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!